അധ്യാപനം ഒരു സേവനമാണ്: ഫ്രാൻസിസ് മാർപാപ്പ

അധ്യാപനം ഒരു തൊഴിലല്ല, മറിച്ച് സേവനമാണെന്ന് ഫ്രാൻസിസ് മാർപാപ്പ. മെയ് 14-ന് മെയ്സ്ട്രേ പീ ഫിലിപ്പിനി ഇൻസ്റ്റിറ്റ്യൂട്ടിലെ സന്യാസിനികളെയും മറ്റ് തീർത്ഥാടകരെയും സ്വീകരിക്കവെയാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“ഒരാൾ തനിക്കറിയാവുന്നതല്ല പഠിപ്പിക്കുന്നത്. മറിച്ച് അവൻ എന്താണെന്ന് പഠിപ്പിക്കുന്നു. നമ്മുടെ ഉള്ളിലുള്ളതാണ് നാം മറ്റുള്ളവർക്ക് കൈമാറുന്നത്. ഒരാളിൽ അറിവ് മാത്രം പകർന്നു നൽകുന്നത് വിദ്യാഭ്യാസമല്ല. വിദ്യാഭ്യാസം എന്നാൽ ജീവിതം കൈമാറുക എന്നതാണ്. ഒരു അധ്യാപകനാകുക എന്നത് ജീവിച്ചുകാണിക്കേണ്ട ദൗത്യമാണ്” – പാപ്പാ പറഞ്ഞു.

യേശുവിനെ ജീവിതത്തിന്റെ കേന്ദ്രബിന്ദുവാക്കിയ വിശുദ്ധയാണ് ലൂസിയ ഫിലിപ്പിനി. മെയ്സ്ട്രേ പീ ഫിലിപ്പിനി ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകയും അധ്യാപികയുമായ ഈ വിശുദ്ധയുടെ 350-ാം ജന്മവാർഷികത്തോടനുബന്ധിച്ചാണ് വത്തിക്കാനിൽ സന്യാസിനികളും തീർത്ഥാടകരും ഒരുമിച്ചു കൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.