ലോകത്ത് പലായനം ചെയ്യേണ്ടി വന്നവരുടെ എണ്ണം 100 ദശലക്ഷം കടന്നെന്ന് ഐക്യരാഷ്ട്രസഭ അഭയാര്‍ത്ഥി ഏജന്‍സി

അക്രമം, മനുഷ്യാവകാശ ലംഘനം, പീഡനം എന്നിവയെ തുടര്‍ന്ന് പലായനം ചെയ്യേണ്ടി വന്നവരുടെ എണ്ണം 100 ദശലക്ഷം കടന്നെന്ന് ഐക്യരാഷ്ട്രസഭ അഭയാര്‍ത്ഥി ഏജന്‍സി. ആദ്യമായാണ് എണ്ണം 10 കോടി കടക്കുന്നത്.

ഉക്രൈൻ യുദ്ധമാണ് അഭയാര്‍ത്ഥികളുടെ എണ്ണം ഇത്രയും ഉയരാന്‍ കാരണമെന്ന് യുഎന്‍ റഫ്യൂജി ഹൈക്കമ്മീഷണര്‍ ഫിലിപ്പോ ഗ്രാന്‍ഡി അറിയിച്ചു. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ നിര്‍ബന്ധിതമായി നാടു വിടേണ്ടി വന്നവരുടെ എണ്ണം 90 ദശലക്ഷം പിന്നിട്ടു. എത്യോപ്യ, ബുര്‍ക്കിനോ ഫാസോ, മ്യാന്മര്‍, നൈജീരിയ, അഫ്ഗാനിസ്ഥാന്‍, കോംഗോ തുടങ്ങിയ രാജ്യങ്ങളിലെ സംഘര്‍ഷങ്ങളാണ് ഇതിന് പ്രധാന കാരണം.

റഷ്യന്‍ അധിനിവേശം തുടരുന്ന ഉക്രൈനില്‍ നിന്ന് 60 ലക്ഷം പേര്‍ക്ക് പലായനം ചെയ്യേണ്ടിവന്നു. 80 ലക്ഷം പേര്‍ രാജ്യത്തിനകത്തു തന്നെ അഭയാര്‍ത്ഥികളായെന്നും ഗ്രാന്‍ഡി പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.