ഫുട്‌ബോൾ താരം മെസ്സിക്കു മുന്നിൽ പ്രത്യേക അഭ്യർത്ഥനയുമായി ഒരു വൈദികൻ

ഫുഡ്ബോൾ രംഗത്തെ കിരീടം ചൂടിയ ചക്രവർത്തിയാണ് ലയണൽ മെസ്സി. ലോകകപ്പ് ചരിത്രവിജയത്തിനും മികച്ച പ്രകടനത്തിനും ശേഷം, ദൈവത്തിലുള്ള തന്റെ വിശ്വാസം കായികതാരം വെളിപ്പെടുത്തിയത് ഏറെ ശ്രദ്ധ നേടിയ ഒന്നായിരുന്നു. മുൻപ് നിരവധി തവണ തന്റെ ക്രൈസ്തവ വിശ്വാസം ഏറ്റുപറഞ്ഞ മെസ്സിയോട് ഒരു പ്രത്യേക അഭ്യർത്ഥന നടത്തിയിരിക്കുകയാണ് അർജന്റീനയിലെ വൈദികനായ ഫാ. ലിയാൻഡ്രോ ബോണിൻ.

ഫാ. ലിയാൻഡ്രോ, സാമൂഹ്യമാധ്യമണങ്ങളിൽ കൂടെയാണ് ഈ അഭ്യർത്ഥന നടത്തിയിരിക്കുന്നത്. “ഹലോ ലയണൽ, ഞാൻ അർജന്റീനയിൽ നിന്നുള്ള ഫാ. ലിയാൻഡ്രോ ബോണിൻ ആണ്. ഈ അടുത്ത മാസങ്ങളിൽ നിങ്ങൾ ദൈവത്തിന് നൽകിയ സമ്മാനങ്ങൾക്ക്, പ്രത്യേകിച്ച് കപ്പ് ലഭിച്ചതിൽ നിങ്ങൾ പലതവണ നന്ദി പറയുന്നതായി ഞങ്ങൾ കേട്ടിട്ടുണ്ട്…” എന്ന് പറഞ്ഞുകൊണ്ടാണ് വൈദികൻ തന്റെ അഭ്യർത്ഥനയിലേക്ക് കടക്കുന്നത്. അതിന് തെളിവായി, മുൻപ് പല അവസരങ്ങളിലും മെസ്സി തന്റെ ദൈവാനുഗ്രഹങ്ങൾ സാക്ഷ്യപ്പെടുത്തുന്നത് വൈദികൻ ചേർത്തിട്ടുണ്ട്.

ദൈവത്തിന് ഇനിയും, നിങ്ങൾക്ക് നൽകാൻ അതിമനോഹരമായ ഒരു സമ്മാനമുണ്ടെന്നും അത് വിവാഹകൂദാശയുടെ അനുഗ്രഹമാണെന്നും നിങ്ങളും അന്റോണലയും ഈ അനുഗ്രഹം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്നും വൈദികൻ തന്റെ കുറിപ്പിൽ വെളിപ്പെടുത്തുന്നു. “ദേവാലയത്തിൽ വിവാഹം കഴിക്കാനുള്ള നിങ്ങളുടെ സ്വപ്നം ഒടുവിൽ സാക്ഷാത്ക്കരിക്കാൻ കഴിയുമെങ്കിൽ അത് വലിയ ഒരു സമ്മാനവും മനോഹരമായ ഉദാഹരണവുമായിരിക്കും. ഞാൻ നിങ്ങളെ ഇവിടെ നിന്ന് പ്രോത്സാഹിപ്പിക്കുന്നു. ഇത് യാഥാർത്ഥ്യമാകാൻ ഞങ്ങൾ വളരെയധികം പ്രാർത്ഥിക്കും. ഈ വീഡിയോ കാണുന്ന എല്ലാവരോടും ഇത് ലയണലിലും അന്റോണലയിലും എത്തുന്നതുവരെ ഷെയർ ചെയ്ത് എന്നെ സഹായിക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു” – ഇങ്ങനെയാണ് വൈദികൻ തന്റെ അഭ്യർത്ഥന അവസാനിപ്പിക്കുന്നത്.

2017 -ൽ, ലയണൽ മെസ്സിയും അന്റോണല റോക്കുസോയും വിവാഹിതരാവുകയും അത്‌ലറ്റിന്റെ ജന്മനാട്ടിൽ ഒരു വലിയ പാർട്ടിയുമായി ആഘോഷിക്കുകയും ചെയ്തു. എന്നിരുന്നാലും ഇരുവരും തങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമായി ദേവാലയത്തിൽ വച്ച് വിവാഹം എന്ന കൂദാശ ഇതു വരെയും സ്വീകരിച്ചിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.