നൈജീരിയയിൽ വിശുദ്ധ കുർബാന അർപ്പിക്കാൻ പോകവെ വൈദികനെ തട്ടിക്കൊണ്ടു പോയി

കോൺഗ്രിഗേഷൻ ഓഫ് ഹോളി സ്പിരിറ്റിലെ (സ്പിരിറ്റൻസ്) പുരോഹിതനായ ഫാ. പീറ്റർ അമോഡുവിനെ വിശുദ്ധ കുർബാന അർപ്പിക്കാൻ പോകുന്ന വഴി തട്ടിക്കൊണ്ടു പോയി. ബെന്യൂ സ്റ്റേറ്റിലെ (നോർത്ത് സെൻട്രൽ നൈജീരിയ) ഒട്ടുക്പോ രൂപതയാണ് ഇക്കാര്യം അറിയിച്ചത്. ജൂലൈ ആറിന് വൈകുന്നേരം അഞ്ചു മണിയോടെയാണ് അദ്ദേഹത്തെ അക്രമികൾ തട്ടിക്കൊണ്ടു പോയത്.

നൈജീരിയയുടെ വിവിധ ഭാഗങ്ങളിൽ വൈദികരെ തട്ടിക്കൊണ്ടു പോകുന്നത് ഒരു തുടർക്കഥയാവുകയാണ്. അവരിൽ 64-കാരനായ ഒരു ഇറ്റാലിയൻ മിഷനറിയും രണ്ട് നൈജീരിയൻ വൈദികരും ഉൾപ്പെടുന്നു. മുറിവേറ്റെങ്കിലും തട്ടിക്കൊണ്ടു പോകപ്പെട്ട മൂന്ന് വൈദികരെ വിട്ടയച്ചു. ഫെഡറൽ തലസ്ഥാനമായ അബുജയ്ക്ക് പുറത്തുള്ള കുജെ ജയിലിൽ നടന്ന ആക്രമണം, നൈജീരിയയിലെ സുരക്ഷാസ്ഥിതി കൂടുതൽ അപകടകരമായ രീതിയിൽ തുടരുന്നു എന്നതിന്റെ ഉദാഹരണമാണ്. ആക്രമണത്തെ തുടർന്ന് ജയിലിൽ ഉണ്ടായിരുന്ന ഏകദേശം 440 തടവുകാരെ മോചിപ്പിച്ചു. പലായനം ചെയ്ത 879 തടവുകാരിൽ 443 പേർ ഇപ്പോഴും ഒളിവിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.