കേരളത്തിൽ ആദ്യമായി രൂപതാ വൈസ് ചാൻസലറായി ഒരു സന്യാസിനി

ഡോട്ടേഴ്സ് ഓഫ് ഇമ്മാക്കുലേറ്റ് ഹാർട്ട് അംഗമായ സി. മേരി ആൻസ വിജയപുരം രൂപതയുടെ വൈസ് ചാൻസലറായി ചുമതലയേറ്റു. കേരളത്തിൽ ആദ്യമായാണ് രൂപതാ വൈസ് ചാൻസലർ ആയി ഒരു സന്യാസിനി നിയമിതയാകുന്നത്.

2017-ൽ നിത്യവ്രത വാഗ്ദാനം നടത്തിയ സി. ആൻസ, ബാംഗ്ലൂർ സെന്റ് ജോസഫ്സ് പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും കാനോൻ നിയമത്തിൽ ലൈസൻഷ്യേറ്റ് നേടിയിട്ടുണ്ട്.

മൂന്നാർ ചിത്തിരപുരം നിത്യസഹായമാത ഇടവക കുമ്പോളത്തുപറമ്പിൽ ഫിലിപ്പ് – ത്രേസ്യ ദമ്പതികളുടെ മകളാണ്. സഹോദരൻ ഫാ. അലക്സ് കുമ്പോളത്തുപറമ്പിൽ വിജയപുരം രൂപതാ വൈദികനാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.