ഈജിപ്റ്റിൽ കോപ്റ്റിക് വൈദികനെ കുത്തി കൊലപ്പെടുത്തി

ഈജിപ്ത് – വടക്കൻ നഗരമായ അലക്സാണ്ട്രിയയിലെ കടൽത്തീരത്ത് ഫാ. അർസാനിയസ് വാദിദ് എന്ന കോപ്റ്റിക് വൈദികനെ കുത്തി കൊലപ്പെടുത്തി. ഏപ്രിൽ ഏഴിന് വൈകുന്നേരം ആണ് ആക്രമണം നടന്നത്. ആക്രമണത്തിൽ മാരകമായി പരിക്കേറ്റ വൈദികൻ ചികിത്സയിലിരിക്കവെയാണ് അന്ത്യം. മുസ്ലീം തീവ്രവാദികള്‍ ആണ് ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം.

അക്രമിയെന്ന് സംശയിക്കുന്നയാളെ അറസ്റ്റ് ചെയ്തതായി പറയുന്നു. അലക്‌സാൻഡ്രിയയിലെ കോപ്‌റ്റിക് ഓർത്തഡോക്‌സ് പാത്രിയാർക്കേറ്റ് ആണ് കൊല്ലപ്പെട്ട വൈദികനെ തിരിച്ചറിഞ്ഞത്. അദ്ദേഹം ഒരു പ്രാദേശിക ഇടവകയിൽ സേവനമനുഷ്ഠിച്ചു വരുകയായിരുന്നു.

ഏപ്രിൽ ഒൻപതിന് അലക്സാണ്ട്രിയയിലെ സെന്റ് മാർക്ക്സ് കോപ്റ്റിക് ഓർത്തഡോക്സ് കത്തീഡ്രലിൽ വൈദികന്റെ മൃതസംസ്കാര ചടങ്ങിൽ നിരവധിപ്പേരാണ് പങ്കെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.