ചിലിയിൽ കത്തോലിക്കാ ദൈവാലയത്തിന് തീയിട്ടു

അറൗക്കാനിയയിലെ ചിലിയൻ പ്രദേശത്തെ ബാധിക്കുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നവംബർ പത്തിന് പുലർച്ചെ, ടെമുക്കോ രൂപതയിലെ വി. യൗസേപ്പിതാവിന്റെ നാമത്തിലുള്ള കത്തോലിക്കാ ദൈവലായത്തിന് അക്രമികൾ തീയിട്ടു. ഒരു കത്തോലിക്കാ സ്‌കൂളും അഗ്നിക്കിരയാക്കി. മാപ്പുച്ചെ എന്ന ഗ്രൂപ്പാണ് അക്രമണത്തിനു പിന്നിൽ.

പ്രദേശം സന്ദർശിക്കുന്ന ചിലിയൻ പ്രസിഡന്റ് ഗബ്രിയേൽ ബോറിക് വ്യാഴാഴ്ച ആക്രമണങ്ങളെ അപലപിച്ചു. ‘ഭീകരസ്വഭാവം’ എന്നാണ് പ്രസിഡന്റ് ഈ ആക്രമത്തെ വിശേഷിപ്പിച്ചത്. അവയെ നാസി ഭരണകൂടത്തോടും അഗസ്റ്റോ പിനോഷെയുടെ ചിലിയൻ സ്വേച്ഛാധിപത്യത്തോടും അദ്ദേഹം താരതമ്യം ചെയ്തു. “ഇന്ന് നമ്മൾ കണ്ട സ്കൂളും പള്ളിയും കത്തിച്ച സംഭവം എന്നെ ഓർമ്മിപ്പിക്കുന്നത് എന്താണെന്ന് നിങ്ങൾക്കറിയാമോ? 1930- കളിൽ നാസികൾ സിനഗോഗുകൾ കത്തിച്ചതാണ്. 1973 സെപ്റ്റംബറിൽ സ്വേച്ഛാധിപത്യം പ്ലാസ സാൻ ബോർജയിൽ പുസ്തകങ്ങൾ കത്തിച്ചതും എന്നെ ഓർമ്മിപ്പിക്കുന്നു” – അദ്ദേഹം പറഞ്ഞു.

ഒരു പ്രസ്താവനയിൽ ഫാ. സെൽവ ഓസ്‌ക്യൂറയിൽ നിന്നുള്ള സാൻ ഫ്രാൻസിസ്‌കോ ഡി അസീസിയിലെ സാൻ ജോസ് ചാപ്പലിനെ ബാധിച്ച തീപിടുത്തത്തിൽ താൻ ഖേദിക്കുന്നുവെന്ന് ടെമുക്കോ രൂപതയുടെ രൂപതാ അഡ്മിനിസ്‌ട്രേറ്റർ ജുവാൻ ആന്ദ്രേസ് ബാസ്‌ലി എറിസെസ് പറഞ്ഞു.

60 വർഷത്തിലേറെ പഴക്കമുള്ള ദൈവാലയം പൂർണ്ണമായും കത്തിനശിച്ചു. ആക്രമണത്തിനു പിന്നിൽ മാപ്പൂച്ചെ എന്നറിയപ്പെടുന്ന ഗ്രൂപ്പുകളാണ്. രാജ്യത്ത് തുടരെയുള്ള ആക്രമണങ്ങൾ രൂക്ഷമായി വരികയാണ്. ബസുകൾ, പള്ളികൾ, സ്‌കൂളുകൾ എന്നിവയ്ക്ക് തീയിടൽ, ട്രക്കുകൾക്കു നേരെയുള്ള ആക്രമണം, മരം മോഷ്ടിക്കൽ എന്നിവയും വ്യാപകമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.