എറിത്രിയയിൽ ഒരു ബിഷപ്പിനെയും രണ്ട് വൈദികരെയും അനധികൃതമായി അറസ്റ്റ് ചെയ്ത് സുരക്ഷാ ഉദ്യോഗസ്ഥർ

എറിത്രിയയിലെ സുരക്ഷാ ഉദ്യോഗസ്ഥർ ഒരു കത്തോലിക്കാ ബിഷപ്പിനെയും രണ്ട് വൈദികരെയും അനധികൃതമായി അറസ്റ്റ് ചെയ്യുകയും തടങ്കലിൽ വയ്ക്കുകയും ചെയ്തതായി വടക്കുകിഴക്കൻ ആഫ്രിക്കയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒക്ടോബർ 15-ന്, യൂറോപ്പിൽ നിന്നെത്തിയ ബിഷപ്പ് ഫിക്രമറിയം ഹാഗോസ് സാലിമിനെ അസ്മാര അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷാ ഏജന്റുമാർ അറസ്റ്റ് ചെയ്തതായി ബിബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു.

സെഗെനിറ്റി രൂപതയിലെ സെന്റ് മൈക്കിൾസ് ഇടവക വികാരിയായ ഫാ. മിഹ്രെതാബ് സ്റ്റെഫാനോസ്, ഓർഡർ ഓഫ് ഫ്രിയേഴ്‌സ് മൈനർ കപ്പൂച്ചിന്റെ (ഫ്രാൻസിസ്‌കൻ ഫ്രിയേഴ്‌സ്) അംഗമായ ഫാ. അബോട്ട് എബ്രഹാമിനെയും അറസ്റ്റ്  ചെയ്ത് ആദി അബെറ്റോ ജയിലിൽ തടവിലാക്കി. എറിത്രിയയിലെ മനുഷ്യാവകാശ ലംഘനങ്ങൾ തങ്ങളുടെ പ്രസംഗങ്ങളിൽ ഉൾപ്പെടുത്തിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.

മാതാപിതാക്കളെ തടവിലാക്കൽ, അർഹരായ സൈനികരെ അണിനിരത്തൽ, യുവാക്കളെ ബലം പ്രയോഗിച്ച് യുദ്ധമുന്നണികളിലേക്ക് കൊണ്ടുപോകൽ, വീടുകൾ അടച്ചിടൽ, ആളുകളുടെ വളർത്തുമൃഗങ്ങളെ കണ്ടുകെട്ടൽ എന്നിവ സർക്കാരിന്റെ ഭാഗത്തു നിന്നുള്ള മനുഷ്യാവകാശ ലംഘനങ്ങളിൽ ഉൾപ്പെടുന്നു. മെയ് മാസത്തിൽ, ബ്രിട്ടൺ ആസ്ഥാനമായുള്ള നിരവധി ക്രിസ്ത്യൻ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ എറിത്രിയയിലെ ‘അനീതിപരമായ’ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു.

അയൽരാജ്യമായ എത്യോപ്യയിലെ യുദ്ധത്തിൽ, നിർബന്ധിതരായി യുദ്ധത്തിനു പോയ പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെയുള്ളവരുടെ ജീവനുകൾ നഷ്ടപ്പെട്ടുവെന്ന റിപ്പോർട്ടുകളിൽ തങ്ങൾ നിരാശരാണെന്നും ഈ ക്രിസ്ത്യൻ നേതാക്കൾ പറഞ്ഞു. “വിശ്വാസത്തിന്റെ പേരിൽ മാത്രം തടവിലാക്കപ്പെട്ട നൂറുകണക്കിന് ക്രിസ്ത്യാനികൾ ഉൾപ്പെടെ പതിനായിരക്കണക്കിന് എറിത്രിയൻ പൗരന്മാരെ കഠിനമായ സാഹചര്യങ്ങളിൽ അന്യായവും ഏകപക്ഷീയവും അനിശ്ചിതകാലവും തടങ്കലിൽ വയ്ക്കുന്നത് തുടരുന്നതിൽ ഞങ്ങൾ ആശങ്കാകുലരാണ്” – ക്രിസ്ത്യൻ സംഘടനകളുടെ ഉദ്യോഗസ്ഥർ മെയ് 20-ന് അയച്ച കത്തിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.