കൈയ്യിൽ ബൈബിൾ വാക്യങ്ങളുമായി ഒരു ബേസ്ബോൾ താരം

കുടുംബത്തിലും കായികരംഗത്തും ഒരുപോലെ വിശ്വാസജീവിതം മുറുകെപ്പിടിച്ച ജനപ്രിയ ബേസ്ബോൾ താരമാണ് ആരോൺ ജഡ്ജ്. നല്ല ഉയരമുള്ള ഇദ്ദേഹത്തിന്റെ വിശ്വാസജീവിതവും വളരെ ഉയരത്തിലാണ്. തനിക്ക് പ്രിയപ്പെട്ട ബൈബിൾ വാക്യം എപ്പോഴും കൂടെ കൊണ്ടുനടക്കുന്ന വ്യക്തിയും കൂടിയാണ് ഈ കായികതാരം.

കാലിഫോർണിയയിൽ നിന്നുള്ള വെയ്‌ൻ – പാറ്റി ദമ്പതികളുടെ ദത്തുപുത്രനാണ് ആരോൺ. തന്റെ വളർച്ചക്കു പിന്നിൽ മാതാപിതാക്കളുടെ സപ്പോർട്ടാണെന്ന് ആരോൺ വെളിപ്പെടുത്തുന്നു. “എന്റെ മാതാപിതാക്കൾ എന്നെ പലപ്പോഴും അതിശയിപ്പിച്ചിട്ടുണ്ട്. അവർ എന്നെ ചെറുപ്പത്തിൽ വളരെയധികം നല്ല പാഠങ്ങൾ പഠിപ്പിച്ചു. അവർ എനിക്കു വേണ്ടി ചെയ്തതിന് അവരോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ദത്തെടുക്കപ്പെട്ട ഞാൻ സ്വർഗത്തിൽ നടന്ന ഒരു മത്സരത്തിന്റെ ഭാഗമാണ്. അവർ എന്നെ തിരഞ്ഞെടുത്തതായി എനിക്ക് തോന്നുന്നു. ദൈവമാണ് ഞങ്ങളെ ഒരുമിച്ചു ചേർത്തത്” – ആരോൺ വെളിപ്പെടുത്തുന്നു.

അവനെ ദത്തെടുത്തതായി ചെറുപ്പത്തിൽ ആരോണിന്റെ മാതാപിതാക്കൾ അവനോട് വെളിപ്പെടുത്തിയില്ല, പക്ഷേ പത്ത് വയസായപ്പോഴേക്കും പല കാര്യങ്ങളെക്കുറിച്ചും അറിയാൻ അവൻ ആഗ്രഹം പ്രകടിപ്പിച്ചു. “ഞാൻ അവരെപ്പോലെയല്ലെന്ന് എനിക്കറിയാമായിരുന്നു. അങ്ങനെ ഞാൻ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി, എന്നെ ദത്തെടുത്തതാണെന്ന് മാതാപിതാക്കൾ എന്നോട് വെളിപ്പെടുത്തി. എന്റെ എല്ലാ ചോദ്യങ്ങൾക്കും അവർ ഉത്തരം നൽകി. അതെന്നെ സംതൃപ്തനാക്കി” – അദ്ദേഹം പറയുന്നു.

ആരോണിന്റെ പ്രിയപ്പെട്ട ബൈബിൾ വാക്യം ഇതാണ്: “ഞങ്ങൾ കാഴ്ചയാൽ അല്ല വിശ്വാസത്താലാണ് നടക്കുന്നത്” (2 കൊറി 5:7).

എന്റെ ജീവിതം ഈ വാക്യത്തിന് അനുസരിച്ച് പൂർത്തിയാക്കാൻ പരിശ്രമിക്കുന്നു. ദൈവം നമുക്കായി കരുതിവച്ചിരിക്കുന്നതിനെ എപ്പോഴും വിശ്വസിക്കുക. നമുക്ക് അവനിൽ വിശ്വാസമുണ്ടെങ്കിൽ, അവൻ നമ്മെ ശരിയായ ദിശയിലേക്കു നയിക്കും – അദ്ദേഹം പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.