ലോകമെമ്പാടും നിന്നുള്ള ജന്മദിന ആശംസകൾ എന്നെ ഏറെ സന്തോഷിപ്പിച്ചു: എമിരറ്റസ് ബെനഡിക്ട് പതിനാറാമൻ പാപ്പാ

95-ാം ജന്മദിനത്തിൽ ലോകമെമ്പാടും നിന്നുള്ള ജന്മദിന ആശംസകൾ ഏറെ സന്തോഷിപ്പിച്ചുവെന്ന് ബെനഡിക്ട് പതിനാറാമൻ പാപ്പാ. 24 ഭാഷകളിലായി 3000 ആശംസകളാണ് ജന്മദിനമായ ഏപ്രിൽ 16- ന് ഓൺലൈനായി പാപ്പായ്ക്ക് ലഭിച്ചത്.

“എന്റെ 95-ാം ജന്മദിനത്തിൽ, എനിക്ക് ജന്മദിനാശംസകൾ നേർന്ന് ലോകമെമ്പാടും നിന്ന് ധാരാളം സന്ദേശങ്ങൾ ലഭിച്ചു. സ്നേഹത്തിന്റെയും പ്രാർത്ഥനയുടെയും ഈ സന്ദേശങ്ങൾ എന്നെ വളരെയധികം സന്തോഷിപ്പിച്ചു. എല്ലാവർക്കും ഞാൻ നന്ദി അറിയിക്കുന്നു”- പാപ്പാ പറഞ്ഞു. പ്രധാനമായും ജർമ്മൻ, ഇംഗ്ലീഷ്, ഇറ്റാലിയൻ, പോളിഷ് എന്നീ ഭാഷകളിലുള്ള സന്ദേശങ്ങളാണ് പാപ്പായ്ക്ക് ലഭിച്ചത്. ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ പ്രൈവറ്റ് സെക്രട്ടറിയായ ആർച്ചുബിഷപ്പ് ജോർജ്ജ് ഗാൻസ്‌വീനാണ് പാപ്പായെ തന്റെ വസതിയായ വത്തിക്കാനിലെ മതേർ എക്ലീസിയ മൊണാസ്ട്രിയിൽ വച്ച് സന്ദേശങ്ങൾ കാണിച്ചുകൊടുത്തത്.

1927 ഏപ്രിൽ 16- ന് ബവേറിയൻ നഗരത്തിൽ, ജനിച്ച അദ്ദേഹം ഈസ്റ്റർ ദി

നത്തിലാണ് മാമ്മോദീസ സ്വീകരിച്ചത്. വലിയ ശനിയാഴ്ച രാത്രിയിൽ ജനിച്ച അദ്ദേഹത്തെ ഈസ്റ്റർ തിരുക്കർമ്മങ്ങളിൽ വെഞ്ചരിച്ച പുത്തൻ വെള്ളമുപയോഗിച്ചാണ് ജ്ഞാനസ്നാനപ്പെടുത്തിയതെന്ന് പാപ്പായുടെ ഓർമ്മകുറിപ്പിൽ പറയുന്നു. താൻ ഇപ്പോഴും ഈസ്റ്റർ നൽകുന്ന പ്രകാശം ലക്ഷ്യം വച്ചുകൊണ്ടുള്ള യാത്രയിലാണെന്നും ബെനഡിക്ട് പതിനാറാമൻ പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.