രണ്ട് മാർപാപ്പമാരുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ എട്ടാം വാർഷികം ഇന്ന്

മാർപാപ്പമാരായിരുന്ന വി. ജോൺപോൾ രണ്ടാമനെയും വി. ജോൺ ഇരുപത്തിമൂന്നാമനെയും വിശുദ്ധരായി പ്രഖ്യാപിച്ചിട്ട് എട്ട് വർഷം തികഞ്ഞിരിക്കുകയാണ്. 2014 ഏപ്രിൽ 27- ന് ഫ്രാൻസിസ് പാപ്പായാണ് ഇരുവരെയും വത്തിക്കാനിൽ വച്ച് വിശുദ്ധരായി പ്രഖാപിച്ചത്.

“പരിശുദ്ധാത്മാവിനോട് തികഞ്ഞ അനുസരണം കാണിക്കുന്ന വ്യക്തിയായായിരുന്നു വി. ജോൺ ഇരുപത്തിമൂന്നാമൻ പാപ്പാ. അദ്ദേഹം സഭയ്ക്ക് ഒരു ഇടയനും വഴികാട്ടിയുമായിരുന്നു” – നാമകരണവേളയിൽ ഫ്രാൻസിസ് പാപ്പാ പറഞ്ഞു. വി. ജോൺപോൾ രണ്ടാമൻ പാപ്പായെ ഫ്രാൻസിസ് പാപ്പാ വിളിക്കുന്നത് ‘കുടുംബത്തിന്റെ പാപ്പാ’ എന്നാണ്. എപ്പോഴും ക്ഷമിക്കുന്ന, സ്നേഹിക്കുന്ന ദൈവത്തിന്റെ കരുണയുടെ രഹസ്യത്തിലേക്ക് പ്രവേശിക്കാനാണ് ഇരുമാർപാപ്പമാരും നമ്മെ പഠിപ്പിക്കുന്നതെന്നും ഫ്രാൻസിസ് പാപ്പാ അന്ന് പറഞ്ഞിരുന്നു.

വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ 3,00,000 ആളുകളുടെ സാന്നിധ്യത്തിലായിരുന്നു ഇരുവരുടെയും വിശുദ്ധ പദവി പ്രഖ്യാപനം നടന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.