
പശ്ചിമ ആഫ്രിക്കയിലെ ബുർക്കിന ഫാസോയിൽ ആയുധധാരികൾ 55 പേരെ വെടിവച്ചു കൊന്നു. ജൂൺ 11, 12 തീയതികളിലാണ് ആക്രമണം നടന്നത്.
സെനോ പ്രവിശ്യയിലെ സെയ്റ്റെംഗയിലെ സാധാരണക്കാരായിരുന്നു അക്രമികളുടെ ലക്ഷ്യമെന്ന് സർക്കാർ വക്താവ് വെൻഡ്കൂനി ജോയൽ ലയണൽ ബിൽഗോ പറഞ്ഞു. സർക്കാരിന്റെ ഔദ്യോഗിക കണക്ക് പ്രകാരം 55 പേരാണ് കൊല്ലപ്പെട്ടതെങ്കിലും 100 പേരോളം ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ചിലർ പറയുന്നത്.
അൽ-ഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് തുടങ്ങിയ തീവ്രവാദ സംഘടനകളുടെ ആക്രമണങ്ങൾ ബുർക്കിന ഫാസോയിൽ വർദ്ധിക്കുകയാണ്. കഴിഞ്ഞ ജൂലൈയിൽ സോൾഹാൻ നഗരത്തിൽ ജിഹാദികൾ നടത്തിയ ആക്രമണത്തിൽ 160 പേരാണ് കൊല്ലപ്പെട്ടത്.