നൈജീരിയയിൽ 40 കുട്ടികളെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി

നൈജീരിയയിലെ കറ്റ്സീന സ്റ്റേറ്റിൽ നിന്നും നാല്പതോളം കുട്ടികളെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി. നൈജീരിയൻ പത്രമായ ‘ദി പ്രീമിയം ടൈംസ്’ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. തട്ടിക്കൊണ്ടു പോകപ്പെട്ട കുട്ടികളുടെ മോചനത്തിനായി തീവ്രവാദികൾ ആവശ്യപ്പെട്ടത് 30 മില്യൺ നൈറ ആണ്.

തീവ്രവാദികൾ തട്ടിക്കൊണ്ടു പോകപ്പെട്ട കുട്ടികളുടെ മാതാപിതാക്കളോട് മോചനദ്രവ്യം ആവശ്യപ്പെട്ടു. നൈജീരിയയിലെ ഈ പ്രദേശത്ത് ഇത്തരത്തിലുള്ള തട്ടിക്കൊണ്ടു പോകലുകളും ആക്രമണങ്ങളും വ്യാപകമാണ്. മുൻപും സമാനമായ നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.