വത്തിക്കാനിൽ സത്യപ്രതിജ്ഞ ചെയ്യാനൊരുങ്ങി 36 പുതിയ സ്വിസ് ഗാർഡുകൾ

ഫ്രാൻസിസ് മാർപാപ്പയുടെ സേവകരായി സത്യപ്രതിജ്ഞ ചെയ്യാനൊരുങ്ങി 36 പുതിയ സ്വിസ് ഗാർഡുകൾ. മേയ് ആറിന് വത്തിക്കാനിലാണ് ചടങ്ങുകൾ നടക്കുക.

1527-ൽ റോമിൽ നടന്ന ഒരു ആക്രമണത്തിൽ ക്ലെമന്റ് ഏഴാമൻ മാർപാപ്പയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ 189 സ്വിസ് സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇവരുടെ ഓർമ്മ ആചരിക്കുന്ന ദിനമാണ് മേയ് ആറ്. അന്നേ ദിവസം കർദ്ദിനാൾ മൗറോ ഗാംബെറ്റിയുടെ മുഖ്യകാർമ്മികത്വത്തിൽ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ വിശുദ്ധ കുർബാനയുണ്ടായിരിക്കും. ഇതേ തുടർന്നാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. കോവിഡ് പകർച്ചവ്യാധി മൂലം കഴിഞ്ഞ രണ്ട് വർഷങ്ങളിലും ജനപങ്കാളിത്തമില്ലാതെയാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടത്തിയത്.

1506-ൽ ജൂലിയസ് രണ്ടാമൻ മാർപാപ്പ സ്ഥാപിച്ച സ്വിസ് ഗാർഡ് ലോകത്തിലെ ഏറ്റവും പുരാതനമായ സൈനിക കൂട്ടായ്‌മയാണ്‌. മാർപാപ്പമാരുടെ സംരക്ഷണമാണ് ഇവരുടെ കടമ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.