പാക്കിസ്ഥാനിൽ കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് 344 പുതിയ മതനിന്ദ കേസുകൾ

2024-ൽ പാക്കിസ്ഥാനിൽ 344 പുതിയ മതനിന്ദ കേസുകൾ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇത് രാജ്യത്തെ മതനിന്ദ നിയമങ്ങളുടെ ദുരുപയോഗത്തിലെ വർധനവും കൂടിയാണ് വെളിപ്പെടുത്തുന്നത്. സെന്റർ ഫോർ സോഷ്യൽ ജസ്റ്റിസ് (CSJ) പുറത്തിറക്കിയ വാർഷിക മനുഷ്യാവകാശ നിരീക്ഷക റിപ്പോർട്ടിൽ, 344 പുതിയ മതനിന്ദ കേസുകളിൽ, പ്രതികളിൽ 70 ശതമാനം മുസ്ലീങ്ങളും ആറു ശതമാനം ക്രിസ്ത്യാനികളും ഒമ്പത് ശതമാനം ഹിന്ദുക്കളും 14 ശതമാനം അഹ്മദികളുമാണ്.

“മതനിന്ദ നിയമങ്ങൾ ആയുധവൽക്കരണം പീഡനം, മതപരമായ അസഹിഷ്ണുത, വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവയ്ക്ക് വഴിയൊരുക്കി” –  റിപ്പോർട്ടിൽ പറഞ്ഞു. ഇസ്ലാമിലെ പ്രവാചകൻ ഉൾപ്പെടെയുള്ള വിശുദ്ധ വ്യക്തികളോടുള്ള അനാദരവുമായി ബന്ധപ്പെട്ടതും 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതുമായ മതനിന്ദ നിയമങ്ങളിലെ സെക്ഷൻ 298-എ ആണ് ഏറ്റവും കൂടുതൽ ഉപയോഗിച്ച വകുപ്പ്. കഴിഞ്ഞ വർഷം 128 പേർക്കെതിരെ ഈ വകുപ്പ് പ്രകാരം കുറ്റം ചുമത്തി.

അടുത്തതായി ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യപ്പെട്ട വകുപ്പ് സെക്ഷൻ 295-എ (മതവികാരം വ്രണപ്പെടുത്തൽ) ആയിരുന്നു. 106 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. പ്രത്യേകിച്ച് അഹ്മദി സമൂഹത്തിനെതിരായ സെക്ഷൻ 298-സി വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടു, 69 പേർക്കെതിരെ കുറ്റം ചുമത്തിയതായും റിപ്പോർട്ടിൽ പറയുന്നു.

സെക്ഷൻ 295-ബി (ഖുർആനിനെ അവഹേളിക്കൽ), 295-സി (മുഹമ്മദിനെ അനാദരവ് കാണിക്കൽ) എന്നിവയും വ്യാപകമായി ഉപയോഗിച്ചു. ഇത് പാകിസ്ഥാനിലെ വിവിധ പ്രദേശങ്ങളിലായി 62 വ്യക്തികളെ പ്രതികളാക്കി.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.