നൈജീരിയയിൽ കണ്ണീർ തോരുന്നില്ല: 32 പേരെ കൊലപ്പെടുത്തി; നിരവധിപ്പേരെ തട്ടിക്കൊണ്ടു പോയി

നൈജീരിയയിലെ കടുന സംസ്ഥാനത്തിലെ കജുറ മേഖലയിൽ ജൂൺ അഞ്ചിന് മോട്ടോർ സൈക്കിളുകളിലെത്തിയ കൊള്ളക്കാർ 32 പേരെ കൊല്ലുകയും നിരവധി വീടുകൾക്ക് തീയിടുകയും ചെയ്‌തു. ജൂൺ ഏഴിനാണ് ആഭ്യന്തരമന്ത്രാലയം ഇക്കാര്യം പുറത്തുവിട്ടത്. അക്രമികൾ നിരവധിപ്പേരെ തട്ടിക്കൊണ്ടു പോവുകയും ചെയ്തു.

നൈജീരിയയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് സായുധസംഘങ്ങൾ വ്യാപകമാണ്. അവർ സാധാരണക്കാരെ കൊലപ്പെടുത്തുകയും നിരവധിപ്പേരെ തട്ടിക്കൊണ്ടു പോവുകയും ചെയ്യുന്നത് വ്യാപകമാണ്. അക്രമം സമീപപ്രദേശങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. ഡോഗോൺ നോമ, ഉങ്‌വാൻ സർക്കി, ഉങ്‌വാൻ മൈകോരി എന്നീ ഗ്രാമങ്ങളിലാണ് അക്രമികൾ ആക്രമണം നടത്തിയതെന്ന് സംസ്ഥാന ആഭ്യന്തര സുരക്ഷാ, ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

മാർച്ച് അവസാനം, കൊള്ളക്കാർ സംസ്ഥാന തലസ്ഥാനമായ കടുനയ്ക്കും ദേശീയ തലസ്ഥാനമായ അബുജയ്ക്കും ഇടയിൽ ഒരു ട്രെയിൻ സ്ഫോടനം നടത്തിയിരുന്നു. ഈ സ്‌ഫോടനത്തിൽ എട്ട് യാത്രക്കാർ കൊല്ലപ്പെടുകയും 26 പേർക്ക് പരിക്കേൽക്കുകയും മറ്റുള്ളവരെ അവർ തട്ടിക്കൊണ്ടു പോവുകയും ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.