നൈജീരിയയിൽ തട്ടിക്കൊണ്ടു പോകപ്പെട്ട 30 വിദ്യാർത്ഥികൾ ഏഴു മാസത്തിനു ശേഷം മോചിപ്പിക്കപ്പെട്ടു

നൈജീരിയയിൽ ഏഴു മാസത്തിനു ശേഷം തട്ടിക്കൊണ്ടു പോകപ്പെട്ട 30 വിദ്യാർത്ഥികൾ മോചിപ്പിക്കപ്പെട്ടു. നൈജീരിയയിലെ കെബി സ്റ്റേറ്റിലെ ഫെഡറൽ ഗവൺമെന്റ് കോളേജിൽ നിന്ന് തട്ടിക്കൊണ്ടു പോയ വിദ്യാർത്ഥികളെയാണ് മോചിപ്പിച്ചത്. ബൊക്കോ ഹറാം എന്ന ഇസ്ലാമിക ഭീകരസംഘടനയാണ് ഈ തട്ടിക്കൊണ്ടു പോകലിനു പിന്നിൽ പ്രവർത്തിച്ചത്.

2021 ജൂണിൽ ഏകദേശം നൂറോളം തോക്കുധാരികൾ കോളേജ് ആക്രമിച്ച് ഒരു പോലീസ് ഉദ്യോഗസ്ഥനെ കൊല്ലുകയും രണ്ട് വിദ്യാർത്ഥികളെ ആക്രമിക്കുകയും ചെയ്തു. പിന്നീട് അവർ വിദ്യാർത്ഥികളെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. ദിവസങ്ങൾക്കു ശേഷം രക്ഷാപ്രവർത്തനത്തിനിടെ ഒരു വിദ്യാർത്ഥി കൊല്ലപ്പെട്ടു.

ഏഴു മാസം മുമ്പ് തട്ടിക്കൊണ്ടു പോകപ്പെട്ട വിദ്യാർത്ഥികളിൽ മോചിപ്പിക്കപ്പെട്ട മൂന്നാമത്തെ ബാച്ചാണിത്. ഒക്ടോബർ മാസത്തിൽ 30 പേരെ മോചിപ്പിച്ചിരുന്നു. മോചനദ്രവ്യം നൽകുന്നതിനെ തുടർന്നാണ് ഇവരെ വിട്ടയക്കുന്നത്.

2014 -ൽ ചിബോക്കിലെ ഒരു സ്‌കൂളിൽ നിന്ന് 276 ക്രിസ്ത്യൻ പെൺകുട്ടികളെയാണ് ഇവർ തട്ടിക്കൊണ്ടു പോയത്. സ്‌കൂൾ കുട്ടികളെ മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടു പോകുന്ന ഈ രീതി ‘പാശ്ചാത്യ വിദ്യാഭ്യാസം നിഷിദ്ധമാണ്’ എന്ന് ഓർമ്മിപ്പിക്കാനായി ബൊക്കോ ഹറാം എന്ന ഇസ്ലാമിക ഭീകര സംഘടനയുടേതാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.