ദക്ഷിണ സുഡാനിൽ 28 ക്രൈസ്തവർ ഇസ്ലാമിസ്റ്റ് തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

ദക്ഷിണ സുഡാനിലെ യിത് പാബോളിൽ ക്രൈസ്തവ സമൂഹത്തിനു നേരെയുണ്ടായ ഇസ്ലാമിസ്റ്റ് തീവ്രവാദികളുടെ ആക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ടു. കൂടാതെ 57 വീടുകൾ ഇസ്ലാമിക തീവ്രവാദികൾ അഗ്നിക്കിരയാക്കുകയും ചെയ്തു.

“ഭക്ഷണവും മറ്റ് സ്വത്തുക്കളും അക്രമികൾ നശിപ്പിച്ചു. ആക്രമണത്തെ അതിജീവിച്ചവർക്ക് പാർപ്പിടമോ, ഭക്ഷണമോ, സുരക്ഷിതമായ കുടിവെള്ളമോ ഇല്ല” – ജനുവരി ആറിന് ബിഷപ്പ് ജോസഫ് മാമർ മാനോട്ട് പറഞ്ഞു. അതേ ആഴ്‌ച തന്നെ സമീപത്തെ മിയോഡോൾ ഗ്രാമത്തിൽ സമാനമായ ആക്രമണം നടന്നതായും അതിൽ നാലു പേർ മരിക്കുകയും മൂന്നു പേരെ കാണാതാവുകയും ചെയ്‌തതായി വാർത്താ ഏജൻസിയും റിപ്പോർട്ട് ചെയ്യുന്നു.

2011 -ൽ സ്വാതന്ത്ര്യം നേടിയ ദക്ഷിണ സുഡാൻ ഒരു ഭൂരിപക്ഷ ക്രിസ്ത്യൻ രാഷ്ട്രമാണ്. തുടർച്ചയായി ആഭ്യന്തരയുദ്ധം നടന്നുകൊണ്ടിരിക്കുന്ന ഒരു രാജ്യമാണ് സുഡാൻ. കഴിഞ്ഞ വർഷം ആഗസ്റ്റിൽ, ദക്ഷിണ സുഡാനിലെ ജുബ-നിമുലെ ഹൈവേയിലൂടെ വാഹനമോടിക്കുന്നതിനിടെ രണ്ട് സന്യാസിനിമാരെ ജിഹാദികൾ വെടിവച്ച് കൊലപ്പെടുത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.