സ്പാനിഷ് ആഭ്യന്തര യുദ്ധത്തിൽ രക്തസാക്ഷികളായ 27 ഡൊമിനിക്കൻ സന്യാസികൾ ഇനി വാഴ്ത്തപ്പെട്ടവർ

സ്പാനിഷ് ആഭ്യന്തര യുദ്ധത്തിൽ രക്തസാക്ഷികളായ 27 ഡൊമിനിക്കൻ സന്യാസികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. ജൂൺ 18- ന് സ്‌പെയിനിലെ സെവില്ലേ കത്ത്രീഡലിൽ വച്ച് കർദ്ദിനാൾ മാർസെല്ലോ സെമരാരോയുടെ നേതൃത്വത്തിലായിരുന്നു നാമകരണ നടപടികൾ നടന്നത്.

രക്തസാക്ഷികളായ 25 ഡൊമിനിക്കൻ സന്യാസിമാർ അൽമാഗ്രോയിലും അൽമേരിയയിലും നിന്നുള്ളവരാണ്. അതുപോലെ അൽമേരിയയിൽ രക്തസാക്ഷിത്വം വരിച്ച ഡൊമിനിക്കൻ സന്യാസസഭയിലെ ഒരു അത്മായനെയും ഹ്യൂസ്‌കറിൽ നിന്നുള്ള ഒരു ഡൊമിനിക്കൻ സന്യാസിനിയെയുമാണ് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത്. 2019 ഡിസംബറിൽ ഫ്രാൻസിസ് പാപ്പാ ഇവരുടെ നാമകരണ നടപടികൾക്ക് അംഗീകാരം നൽകിയതാണ്. എന്നാൽ കൊറോണ പകർച്ചവ്യാധി മൂലം ഇത് നീട്ടിവയ്ക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.