ഉക്രൈനിലെ യുദ്ധത്തിൽ ഇതുവരെ നശിപ്പിക്കപ്പെട്ടത് 260 ക്രിസ്ത്യൻ സ്ഥാപനങ്ങൾ

2022 ഫെബ്രുവരി 24 മുതൽ സെപ്റ്റംബർ 20 വരെയുള്ള റഷ്യയുടെ ആക്രമണത്തിൽ ഉക്രൈനിൽ നശിപ്പിക്കപ്പെട്ടത് 260-ഓളം ക്രിസ്ത്യൻ സ്ഥാപനങ്ങളാണ്. 14 പ്രദേശങ്ങളിലായി ആകെ 270-ഓളം മതപരമായ സ്ഥാപനങ്ങളാണ് പൂർണ്ണമായോ, ഭാഗികമായോ നശിപ്പിക്കപ്പെട്ടത്. ദൈവാലയങ്ങൾ, സിനഗോഗുകൾ, ഉക്രൈനിലെ മതസമൂഹങ്ങളുടെ വിദ്യാഭ്യാസ-ഭരണപരമായ സ്ഥാപനങ്ങൾ എന്നിവ അതിൽ ഉൾപ്പെടുന്നു.

റഷ്യൻ ആക്രമണത്തിൽ തകർന്ന 270 സ്ഥാപനങ്ങളിൽ അഞ്ചു എണ്ണം മുസ്ലീങ്ങളുടെയും അഞ്ചെണ്ണം ജൂതന്മാരുടേതും മറ്റ് 260 എണ്ണം ക്രൈസ്തവരുടേതുമാണ്. യുദ്ധബാധിത പ്രദേശങ്ങളിൽ 30 എണ്ണം വിവിധ പ്രൊട്ടസ്റ്റന്റ് സമൂഹങ്ങളുടേതാണ്. 21 എണ്ണം ഉക്രൈനിലെ ഓർത്തഡോക്സ് ചർച്ച് (OCU), നാല് റോമൻ കാത്തലിക് ചർച്ച്, മൂന്ന് ഗ്രീക്ക് കത്തോലിക്കാ സഭ, 66 യഹോവയുടെ സാക്ഷികളുടെ സ്ഥാപനങ്ങൾ എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്.

റഷ്യൻ ആക്രമണത്തിൽ പൂർണ്ണമായോ, ഭാഗികമായോ നശിച്ച 260 ക്രിസ്ത്യൻ സൈറ്റുകളിൽ 52% (136 സൈറ്റുകൾ) ഉക്രേനിയൻ ഓർത്തഡോക്സ് സഭയുടെ (UOC) ആണ്. ഡൊനെറ്റ്‌സ്‌ക് (67), ലുഹാൻസ്‌ക് (58) മേഖലകളിലും, കൈവ് (43), ഖാർകിവ് (35) പ്രദേശങ്ങളിലുമാണ് ഏറ്റവും കൂടുതൽ കേടുപാടുകൾ സംഭവിച്ചിരിക്കുന്നത്.

മതത്തിന്റെ അക്കാദമിക് പഠനത്തിനായുള്ള വർക്ക്ഷോപ്പുമായി സഹകരിച്ച് ഉക്രൈൻ സ്റ്റേറ്റ് സർവ്വീസ് ഫോർ എത്നിക് അഫയേഴ്‌സ് ആൻഡ് ഫ്രീഡം ഓഫ് കോൺഷ്യൻസ് (DESS) ആണ് നിരീക്ഷണം നടത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.