21 പുതിയ കർദ്ദിനാൾമാരുടെ നിയമനം; വിശദാംശങ്ങൾ

ഓഗസ്റ്റ് 27-ന് ഫ്രാൻസിസ് മാർപാപ്പ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ 21 പുതിയ കർദ്ദിനാൾമാരെ നിയമിക്കും. ഇത് സംബന്ധിച്ച കോൺസ്റ്ററിയുടെ വിശദാംശങ്ങൾ ഹോളി സീ പ്രസ് ഓഫീസ് പ്രസിദ്ധീകരിച്ചു.

ആഗസ്റ്റ് 27-ന് ശനിയാഴ്ച വൈകുന്നേരം നാലുമണിക്ക് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ഫ്രാൻസിസ് മാർപാപ്പ പുതിയ കർദ്ദിനാൾമാരെ വാഴിക്കുന്ന ചടങ്ങുകൾ ആരംഭിക്കും. പുതിയ കർദ്ദിനാൾമാരെ തൊപ്പി ധരിപ്പിക്കുകയും മോതിരം നൽകുകയും ഡയക്കോണിയയുടെ നിയമനവും നടക്കും. പുതുതായി നിയമിതരാകുന്ന 21 കർദ്ദിനാൾമാരിൽ രണ്ടുപേർ ഇന്ത്യയിൽ നിന്നുള്ളവരും നാലുപേർ ലാറ്റിനമേരിക്കയിൽ നിന്നുള്ളവരുമാണ്. രണ്ടുപേർ ബ്രസീലിൽ നിന്നും ഒരാൾ പരാഗ്വേയിൽ നിന്നും മറ്റൊരാൾ കൊളംബിയയിൽ നിന്നുമാണ്.

ചടങ്ങിന്റെ അവസാനം, ഫ്രാൻസിസ് മാർപാപ്പ, വിശുദ്ധ ചാൾസിന്റെ മിഷനറീസ് ഓഫ് സെന്റ് ചാൾസിന്റെയും കോൺഗ്രിഗേഷൻ ഓഫ് മിഷനറി സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ചാൾസ് ബോറോമിയോയുടെയും സ്ഥാപകനും പിയാസെൻസ ബിഷപ്പുമായിരുന്ന വാഴ്ത്തപ്പെട്ട ജിയോവാനി ബാറ്റിസ്റ്റ സ്കാലാബ്രിനി, സലേഷ്യൻ അൽമായ സഹോദരൻ ആർട്ടിമിഡ് സാറ്റി എന്നിവരെ വിശുദ്ധ പദവിയിലേക്ക് ഉയർത്തും.

ചടങ്ങുകൾക്ക് ശേഷം പ്രാദേശിക സമയം വൈകുന്നേരം 18:00 നും 20:00 നും ഇടയിൽ, പുതിയ കർദ്ദിനാൾമാരെ മാർപാപ്പ ഔദ്യോഗികമായി സന്ദർശിക്കും. ഓഗസ്റ്റ് 29-ന് തിങ്കളാഴ്ച, ഫ്രാൻസിസ് മാർപാപ്പ എൽ അക്വിലയിലേക്കും ഓഗസ്റ്റ് 30-ന് ചൊവ്വാഴ്ച വൈകുന്നേരം 5.30-ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ പുതിയ കർദ്ദിനാൾമാർക്കും കർദ്ദിനാൾമാരുടെ കോളേജിനുമൊപ്പം ദിവ്യബലിക്കും പാപ്പാ നേതൃത്വം നൽകും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.