ഫ്രാൻസിസ് പാപ്പാക്ക് ലഭിച്ച രണ്ട് സമ്മാനങ്ങൾ

പരിശുദ്ധ കന്യകാമറിയത്തെ ക്കുറിച്ചുള്ള ഒരു പുസ്തകം, ഒരു ചെറിയ കഴുതയുടെ രൂപം എന്നിവ ഫ്രാൻസിസ് പാപ്പാക്ക് സമ്മാനിച്ച് കോസ്റ്റാറിക്കയിൽ നിന്നുള്ള ആർട്ടിസ്റ്റ് പോള സാൻസ് സോട്ടോ. കോസ്റ്റാറിക്കയിൽ നിന്നുള്ള കത്തോലിക്കയായ കലാകാരിയാണ് പോള സാൻസ്. കോസ്റ്റാറിക്കയിലെ എപ്പിസ്കോപ്പൽ കോൺഫറൻസ് ഫേസ്ബുക്കിൽ ആണ് ഇക്കാര്യം കുറിച്ചത്.

കോസ്റ്റാറിക്കയിലെ എപ്പിസ്‌കോപ്പൽ കോൺഫറൻസിന്റെ ഔദ്യോഗിക മാധ്യമമായ ഇക്കോ കാറ്റോലിക്കോ പറയുന്നതനുസരിച്ച്, മധ്യ അമേരിക്കയിലെ രാജ്യങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ 201 വർഷത്തെ ആഘോഷത്തിൽ തന്റെ രാജ്യത്തെ പ്രതിനിധീകരിക്കാൻ പോള സാൻസ് തന്റെ 23 ഓളം ചിത്രങ്ങൾ വത്തിക്കാനിലെത്തിച്ചു. സെപ്റ്റംബർ 20 -ന് വത്തിക്കാൻ ചാൻസലറിയുടെ കൊട്ടാരത്തിൽ ദിവ്യബലിയോടെ ആരംഭിച്ച ചിത്രപ്രദർശനം 26 ന് സമാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.