സ്പെയിനിൽ വിശുദ്ധവാരത്തിൽ ക്രൈസ്തവർക്കു നേരെ നടന്നത് 19 ആക്രമണങ്ങൾ

2022-ലെ വിശുദ്ധവാരത്തിൽ സ്പെയിനിൽ ക്രൈസ്തവർക്കു നേരെ നടന്നത് 19 ആക്രമണങ്ങൾ. ‘ഒബ്സർവേറ്ററി ഫോർ റിലീജിയസ് ഫ്രീഡം’ എന്ന സംഘടനയാണ് ഈ വാർത്ത പുറത്തുവിട്ടത്.

ക്രൈസ്തവർക്കെതിരെ നടന്ന ഒരാക്രമണം ‘ബർഗർ കിംങ്’ എന്ന ഭക്ഷ്യവ്യാപാര സ്ഥാപനത്തിൽ നടന്നതാണ്. യേശുവിന്റെ വാക്കുകൾ ഉപയോഗിച്ച് പരസ്യം ചെയ്ത് ക്രൈസ്തവരെ അവഹേളിച്ചിരുന്നു. പ്രതിഷേധങ്ങൾ ശക്തമായതിനെ തുടർന്ന് അവർ പരസ്യങ്ങൾ പിൻവലിക്കുകയും ക്ഷമാർപ്പണം നടത്തുകയും ചെയ്‌തു.

മറ്റൊരു ആക്രമണം, പെസഹാവ്യാഴാഴ്ച ഗ്രാനഡയിൽ പ്രദക്ഷിണത്തിനു നേരെ ഒരു കൂട്ടം യുവകുടിയേറ്റക്കാർ നടത്തിയ ആക്രമണമായിരുന്നു. അക്രമികൾ 18 വയസ്സിന് താഴെയുള്ള, അഭയാർത്ഥികളാണ്. അവർ വിശ്വാസികൾക്കു നേരെ സാധനങ്ങൾ വലിച്ചെറിയുകയായിരുന്നു. സ്പെയിനിലെ ബഡാജോസ് നഗരത്തിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ രൂപവും ഒരു കൂട്ടം അജ്ഞാതർ വിശുദ്ധവാരത്തിൽ നശിപ്പിച്ചിരുന്നു.

“എല്ലാ കേസുകളും അന്വേഷിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. മതസ്പർദ്ധയുടെ വേരുകൾ നശിപ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം” – സംഘടനാ അംഗമായ മരിയ ഗാർസിയ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.