കോംഗോയിൽ നടന്ന തീവ്രവാദ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 18 പേർ

കിഴക്കൻ കോംഗോയിലെ ഒട്ടോമബെരെ ഗ്രാമത്തിൽ ജൂൺ അഞ്ചിനു നടന്ന ആക്രമണത്തിൽ 18 പേർ കൊല്ലപ്പെടുകയും നിരവധി വീടുകൾ നശിപ്പിക്കപ്പെടുകയും ചെയ്തു. ഇസ്ലാമിക തീവ്രവാദ സംഘടനയായ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സാണ് (എഡിഎഫ്) അക്രമത്തിനു പിന്നിലെന്നാണ് സംശയം.

“ആക്രമണ ദിവസം രാത്രിയിൽ ഞങ്ങൾ വീടിനു പുറത്തു നിന്ന് സംസാരിക്കുകയായിരുന്നു. പെട്ടെന്നാണ് വെടിയൊച്ചകൾ കേട്ടത്. എല്ലാവരും ഓടിപ്പോയി. പിറ്റേ ദിവസം രാവിലെ നോക്കുമ്പോൾ 18 പേരാണ് മരിച്ചുകിടക്കുന്നത്. കത്തികളും തോക്കുകളും ഉപയോഗിച്ചായിരുന്നു അവർ ആക്രമണം നടത്തിയത്” – ഗ്രാമവാസിയായ കിംവെൻസ മലെംബെ പറഞ്ഞു.

ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് അനുസരിച്ച്, 2021 ജനുവരി മുതൽ 2022 ജനുവരി വരെ എഡിഎഫ് കോംഗോയിൽ കൊലപ്പെടുത്തിയിട്ടുള്ളത് 1,300 പേരെയാണ്. എഡിഎഫിനെ നേരിടാൻ ഉഗാണ്ടൻ സർക്കാർ 1,700 സൈനികരെ കോംഗോയിലേക്ക് അയച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.