ടെക്സസിലെ വിദ്യാലയത്തിൽ വെടിവെയ്പ്പ്; 15 പേർ കൊല്ലപ്പെട്ടു

ടെക്സസിലെ റോബ് എലിമെന്ററി സ്കൂളിൽ ആയുധധാരിയുടെ ആക്രമണം. മെയ് 24- ന് നടന്ന ആക്രമണത്തിൽ അധ്യാപകൻ ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു.

പോലീസുമായുള്ള ഏറ്റുമുട്ടലിൽ അക്രമി കൊല്ലപ്പെട്ടതായി ടെക്സസ് ഗവർണർ ഗ്രെറ്റ് ആബട്ട് പറഞ്ഞു. സാൽവഡോർ റാമോസ് ആണ് അക്രമിയെന്നും അദ്ദേഹത്തിന്റെ കയ്യിൽ ഒരു റൈഫിലാണ് ഉണ്ടായിരുന്നതെന്നും ഗവർണർ കൂട്ടിച്ചേർത്തു. പരിക്കേറ്റ മറ്റ് വിദ്യാർത്ഥികളും അധ്യാപകരും ചികിത്സയിലാണ്. “ദൈവം ആക്രമിക്കപ്പെട്ട കുട്ടികളോടും അവരുടെ കുടുംബങ്ങളോടും കരുണ കാണിക്കട്ടെ. അന്ധകാരം നിറഞ്ഞിരിക്കുന്ന മനുഷ്യമനസ്സുകളിൽ വെളിച്ചം നിറയാൻ നമുക്ക് പരസ്പരം പ്രാർത്ഥിക്കാം”- സാൻ അന്റോണിയോയിലെ ആർച്ചുബിഷപ്പായ ഗുസ്താവോ ഗാർസിയ-സിൽലർ പറഞ്ഞു. പ്രസ്തുത ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികൾക്കുവേണ്ടിയും അവരുടെ കുടുംബങ്ങൾക്കുവേണ്ടിയും പ്രാർത്ഥിക്കണമെന്ന് ഫോർട്ട് വർത്തിലെ ബിഷപ്പ് മൈക്കൽ ഓൾസൺ ട്വിറ്ററിൽ കുറിച്ചു. നമ്മുടെ കുട്ടികളുടെ സുരക്ഷയ്ക്കായി ഗൗരവമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2012- ൽ കണക്‌റ്റിക്കട്ടിലെ ന്യൂടൗണിലെ സാൻഡി ഹുക്ക് എലിമെന്ററി സ്‌കൂളിലും ഇതുപോലൊരു ആക്രമണം നടന്നിരുന്നു. അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെ 26 പേരാണ് അന്ന് കൊല്ലപ്പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.