നൈജീരിയയിൽ 120 ഓളം പേരെ ആയുധധാരികൾ തട്ടിക്കൊണ്ടു പോയി

നവംബർ 20- ന് വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ നാല് ഗ്രാമങ്ങളിൽ അജ്ഞാതരായ അക്രമികൾ റെയ്ഡ് നടത്തി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 120 ഓളം പേരെയാണ് ആയുധധാരികൾ തട്ടിക്കൊണ്ടു പോയി.

തട്ടിക്കൊണ്ടു പോയ ആളുകളുടെ ബന്ധുക്കളിൽ നിന്ന് മോചനദ്രവ്യം മേടിക്കാനായി ആയുധധാരികളായ ആളുകൾ കൃഷിയിടങ്ങളിൽ നിന്നും ഗ്രാമങ്ങളിൽ നിന്നും ആളുകളെ പിടികൂടുകയാണ്. കൻവ ഗ്രാമത്തിൽ നിന്ന് 40- ലധികം ആളുകളെയും ക്വാബ്രെ ഗ്രാമത്തിൽ നിന്ന് 37 പേരെ തട്ടിക്കൊണ്ടു പോയതായും പ്രദേശവാസികൾ പറയുന്നു. യാങ്കബ, ഗിദാൻ ഗോഗ ഗ്രാമങ്ങൾക്കു സമീപമുള്ള അവരുടെ കൃഷിയിടങ്ങളിൽ ജോലി ചെയ്യുന്ന 38 പേരെ കൂടി അക്രമികൾ തട്ടിക്കൊണ്ടു പോയി. 14- നും 16- നും ഇടയിൽ പ്രായമുള്ള കുട്ടികളെയും സ്ത്രീകളെയും ഉൾപ്പെടെയാണ് തട്ടിക്കൊണ്ടു പോയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.