ചരിത്രപരമായ ദൈവാലയം സംരക്ഷിക്കുന്നതിന് ഗ്രാൻഡ് ലഭിച്ച സന്തോഷത്തിൽ കാലിഫോർണിയൻ ജനത

കാലിഫോർണിയയിലെ പുരാതന ദൈവാലയം സംരക്ഷിക്കുന്നതിനായി ഗ്രാൻഡ് ലഭിച്ച സന്തോഷത്തിൽ ആണ് വിശ്വാസികൾ. മിഷൻ സാൻ കാർലോസ് ബോറോമിയോ ഡി കാർമെലോയെ പുനരുജ്ജീവിപ്പിക്കുന്നതിനായി കാർമൽ മിഷൻ ഫൗഡേഷൻ എന്ന സംഘടനയ്ക്കാണ് ദൈവാലയം പുനരുദ്ധരിക്കുന്നതിനായി 1,800,000 ഡോളർ ആണ് ഗ്രാൻഡ് ആയി ലഭിച്ചത്.

മിഷന്റെ സ്ഥാപനത്തിന്റെ 250-ാം വാർഷിക സ്മരണയ്ക്കായി ആണ് ഇത് നവീകരിക്കുവാൻ തീരുമാനം ആയത്. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനകൾക്ക് സഹായം നൽകുന്ന ഹിന്ദ് ഫൗണ്ടേഷൻ ആണ് ഗ്രാൻഡ് അനുവദിച്ചത്. വിവിധ പ്രായത്തിൽ ഉള്ള ആളുകൾ ജാതിമത വ്യത്യാസമന്യേ സന്ദർശിക്കുന്ന ഇടമാണ് ഈ ദൈവാലയം. പ്രതിവർഷം 3,00,000 സന്ദർശകരെ ആകർഷിക്കുന്നുണ്ട് ഈ കാർമൽ മിഷൻ ബസിലിക്കയും മ്യൂസിയങ്ങളും. 100 വർഷം പഴക്കമുള്ള അഡോബ് മ്യൂസിയവും കാർമൽ മിഷന്റെ പ്രധാന മുറ്റത്തെ പ്രവേശന കവാടവും പുനഃസ്ഥാപിക്കും.

അഡോബ് മ്യൂസിയം കാലിഫോർണിയയിലെ സമ്പന്നമായ മത-സാംസ്കാരിക ചരിത്രത്തെ പ്രതിനിധീകരിക്കുന്ന ഒന്നാണ്. 1921 -ൽ ആണ് മ്യൂസിയത്തിന്റെ ഘടന സ്ഥാപിച്ചത്. 1980 -ൽ ഇത് ഒരു മ്യൂസിയമായി സമർപ്പിച്ചു. എന്ത് തന്നെയായാലും ചരിത്രപരമായ സ്ഥാനം വഹിക്കുന്ന ദൈവാലയത്തെയും മ്യൂസിയത്തെയും സംരക്ഷിക്കുന്നതിന് സഹായം ലഭിച്ചത് വിശ്വാസികളെ ഏറെ സന്തോഷിപ്പിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.