ആഗോള കത്തോലിക്കാ സഭയെക്കുറിച്ചുള്ള സമസ്തകാര്യങ്ങളും ലഭ്യമാക്കി കാത്തലിക് ജിയോഹബ്

ആഗോള കത്തോലിക്കാസഭയെക്കുറിച്ചും രൂപതകള്‍, ഇടവകകള്‍, വൈദിക അത്മായ അനുപാതം എന്നിങ്ങനെ സമസ്തകാര്യങ്ങളെക്കുറിച്ചും സൗജന്യമായി അറിയുന്നതിനുളള പുതിയ മാര്‍ഗ്ഗമാണ് കാത്തലിക് ജിയോഹബ്. ഗുഡ്‌ലാന്‍ഡ്‌സ് സ്ഥാപക, മോളി ബര്‍ഹാന്‍സ് വത്തിക്കാന്‍ വിവരണങ്ങളെ ക്രോഡീകരിച്ചു തയ്യാറാക്കിയിരിക്കുന്ന വെബ്‌സൈറ്റിലെ ഫ്രീ ഓണ്‍ലൈന്‍ മാപ്പ് വഴിയാണ് ഈ വിവരങ്ങള്‍ അറിയാന്‍ സാധിക്കുന്നത്.

നോണ്‍ പ്രോഫിറ്റബിള്‍ ഓര്‍ഗനൈസേഷനാണ് ഗുഡ്‌ലാന്‍ഡ്. ലോകമെങ്ങുമുള്ള റിലീജിയസ് കമ്മ്യൂണിറ്റികളെ മനസ്സിലാക്കാനും ഇടവകാതിര്‍ത്തി, പ്രോവിന്‍സുകള്‍, പ്രോഗ്രാമുകള്‍ തുടങ്ങിയവയെക്കുറിച്ച് മനസ്സിലാക്കാനും ഈ മാപ്പ് സഹായിക്കും. അതോടൊപ്പം സഭ നേരിടുന്ന വിവിധ പ്രശ്‌നങ്ങളെ മനസിലാക്കാനും ഈ മാപ്പ് സഹായിക്കും. ജിയോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് സോഫ്റ്റ്വെയര്‍ വഴിയാണ് മാപ്പിന് രൂപം നല്കിയിരിക്കുന്നത്. കത്തോലിക്കര്‍ പരസ്പരം മനസ്സിലാക്കുന്നതിനും എങ്ങനെയാണ് നമ്മള്‍ ആഗോളസഭയെ മനസ്സിലാക്കുന്നത് എന്നറിയാനും ഈ മാപ്പ് ഏറെ സഹായിക്കുമെന്ന് മോളി അഭിപ്രായപ്പെട്ടു.

ന്യൂയോര്‍ക്കില്‍ നടന്ന കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയില്‍ യംഗ് ചാപ്യന്‍സ് ഓഫ് ദ എര്‍ത്ത് പ്രൈസിന് അര്‍ഹയായ വ്യക്തിയാണ് മോളി ബര്‍ഹാന്‍സ്. ആമസോണ്‍ സിനഡിന്റെ പശ്ചാത്തലത്തില്‍ ലോകമെങ്ങുമുള്ള വൈദിക ക്ഷാമത്തിന്റെ യഥാര്‍ത്ഥ അവസ്ഥ മനസ്സിലാക്കുന്നതിനും ഈ മാപ്പ് ഉപകാരപ്രദമാകും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.