പെറുവിലെ കത്തോലിക്കാ അഭയകേന്ദ്രത്തിൽ നിന്നൊരു സ്നേഹക്കാഴ്ച; ഡൗൺ സിൻഡ്രോമുള്ള കുഞ്ഞിനെ ദത്തെടുത്ത് സന്നദ്ധപ്രവർത്തക

ഡൗൺ സിൻഡ്രോം ബാധിച്ച ഒരു കുഞ്ഞിനോട് ഒരു കത്തോലിക്കാ സന്നദ്ധപ്രവർത്തക കാണിച്ച നിസ്വാർഥമായ സ്നേഹവും കരുതലും പെറുവിലെ വിശ്വാസികൾക്കിടയിൽ വലിയ തരംഗമാകുന്നു. പെറുവിലെ ‘ഹോഗർ ക്രിസ്റ്റോ റേ’ എന്ന കത്തോലിക്കാ അഭയകേന്ദ്രത്തിൽ സേവനം ചെയ്തിരുന്ന കരോലിൻ അരൗജോ എന്ന ബ്രസീലിയൻ സന്നദ്ധപ്രവർത്തകയാണ് അവിടെയുണ്ടായിരുന്ന ഡൗൺ സിൻഡ്രോം ബാധിച്ച ഒരു കുഞ്ഞിനെ ദത്തെടുത്ത് മാതൃകയാകുന്നത്‌. ഇസ്മായേൽ എന്ന ആ കുഞ്ഞിന് മാതൃവാത്സല്യം പകരാൻ കരോലിൻ തയ്യാറായി. തുടർന്ന് വായിക്കുക.

സന്നദ്ധസേവനത്തിനായി അഭയകേന്ദ്രത്തിലെത്തിയ കരോലിൻ, അവിടെ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്ന കുഞ്ഞിനെ കണ്ടുമുട്ടുകയായിരുന്നു. ആദ്യ കാഴ്ചയിൽ തന്നെ അവനോട് സവിശേഷമായ ഒരു ആത്മബന്ധം തോന്നിയതായും ഒരു അമ്മയുടെ സ്നേഹം തന്റെ ഉള്ളിൽ ഉണർന്നതായും കരോലിൻ സാക്ഷ്യപ്പെടുത്തുന്നു.

വെല്ലുവിളികൾ നിറഞ്ഞ തീരുമാനം

ഡൗൺ സിൻഡ്രോം ബാധിച്ച കുട്ടികളെ വളർത്തുന്നത് വലിയ ഉത്തരവാദിത്തമാണെന്ന ബോധ്യമുണ്ടായിരുന്നിട്ടും, അവന് നല്ലൊരു ജീവിതം നൽകണമെന്ന തീരുമാനത്തിൽ കരോലിൻ ഉറച്ചുനിന്നു. “ഈ കുഞ്ഞ് ദൈവം എനിക്ക് തന്ന സമ്മാനമാണ്” എന്നാണ് തന്റെ തീരുമാനത്തെക്കുറിച്ച് കരോളിൻ പ്രതികരിച്ചത്. ദത്തെടുക്കൽ നടപടിക്രമങ്ങളിൽ കത്തോലിക്കാ സഭയും അഭയകേന്ദ്രവും കരോലിന് പൂർണ്ണ പിന്തുണ നൽകി. ജീവന്റെ സംസ്കാരം (Culture of Life) ഉയർത്തിപ്പിടിക്കുന്ന സഭയുടെ ദർശനങ്ങൾക്ക് മാതൃകയാണ് കരോലിന്റെ ഈ പ്രവർത്തിയെന്ന് അധികൃതർ പറഞ്ഞു.

ദത്തെടുക്കലിന് ശേഷം ഇസ്മയിലിന്റെ ആരോഗ്യത്തിലും സ്വഭാവത്തിലും വലിയ മാറ്റങ്ങൾ വന്നതായി ഡോക്ടർമാർ നിരീക്ഷിച്ചു. സ്നേഹത്തിന് ഏതൊരു ചികിത്സയേക്കാളും വലിയ ശക്തിയുണ്ടെന്ന് ഈ സംഭവം തെളിയിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.