കുഞ്ഞുങ്ങളെ ക്ഷമ പഠിപ്പിക്കാനുള്ള ലളിതമായ മൂന്ന് മാർഗങ്ങൾ

ബുദ്ധിമുട്ടുകൾക്കും കാലതാമസങ്ങൾക്കും മുന്നിൽ ഉറച്ചുനിൽക്കാൻ നമ്മെ പ്രാപ്തരാക്കുന്ന ഗുണമാണ് ക്ഷമ. നമ്മുടെ കുട്ടികളെ പഠിപ്പിക്കേണ്ട ഏറ്റവും അത്യാവശ്യമായ ജീവിത നൈപുണ്യങ്ങളിൽ ഒന്നാണിത്. കുഞ്ഞുങ്ങളെ ക്ഷമ പഠിപ്പിക്കാനുള്ള ലളിതമായ മൂന്ന് മാർഗങ്ങൾ ഇതാ:

1. ഒരുമിച്ച് ഒരു വിത്ത് നടുക

തോട്ടപരിപാലനം ക്ഷമയുടെ ഒരു ജീവിക്കുന്ന പാഠമാണ്. നിങ്ങൾ കുട്ടിയുമായി  ബീൻസ് അല്ലെങ്കിൽ സൂര്യകാന്തി പോലുള്ള വേഗത്തിൽ മുളയ്ക്കുന്ന ഒരു ചെടി തിരഞ്ഞെടുക്കുക. നിങ്ങൾ ഒരുമിച്ച് അത് നടുമ്പോൾ വളർച്ചയ്ക്ക് സമയവും പരിചരണവും ആവശ്യമാണെന്ന് കുഞ്ഞുങ്ങൾക്ക് മനസ്സിലാക്കി കൊടുക്കുകയാണ്.

എല്ലാ ദിവസവും, കുഞ്ഞുങ്ങൾ അത് മുളയെടുക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും, തൈയ്ക്ക് വെള്ളം നൽകാനും, ശ്രമിക്കുന്നത് കാണാൻ സാധിക്കും. ഫലങ്ങൾ ഉടനെ ലഭിച്ചില്ലെങ്കിൽ പോലും ബന്ധങ്ങളും ലക്ഷ്യങ്ങളും വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യം വളർത്തിയെടുക്കുന്നതിനുള്ള മികച്ച മാർഗമാണിത്.

കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം നമ്മെ മനോഹരമായി ഓർമ്മിപ്പിക്കുന്നതുപോലെ, “പ്രയാസങ്ങളെയും കാലതാമസങ്ങളെയും നേരിടാൻ നമ്മെ അനുവദിക്കുന്ന പുണ്യമാണ് ക്ഷമ” (CCC 1832). ഒരു വിത്ത് ഒരു ചെടിയായി വളരുന്നത് കാണുന്നത് ശക്തവും സ്നേഹപൂർണ്ണവുമായ ഒരു കുടുംബത്തെ വളർത്തിയെടുക്കാൻ ആവശ്യമായ ക്ഷമയെ പ്രതിഫലിപ്പിക്കുന്നു.

2. കളിമണ്ണുപോലുള്ള വസ്തുക്കൾ ഉപയോഗിച്ച് കലാസൃഷ്ടികൾ രൂപപ്പെടുത്തുക

കളിമണ്ണുകൊണ്ട് കലാസൃഷ്ടികൾ രൂപപ്പെടുത്തുമ്പോൾ കുഞ്ഞുങ്ങളുടെ മനസ് അറിയാതെ ചില കാര്യങ്ങൾ പഠിക്കുന്നുണ്ട്. ഒരു ചെറിയ രൂപം സൃഷ്ടിക്കുവാൻ മണിക്കൂറുകളോ ദിവസങ്ങളോ എടുത്തേക്കാം. ആ കാത്തിരിപ്പ് കുഞ്ഞുങ്ങളെ വളരെയേറെ കാര്യങ്ങൾ പഠിപ്പിക്കും. കാത്തിരിപ്പിന്റെ ഭംഗിയെക്കുറിച്ചുള്ള സംഭാഷണങ്ങൾക്ക് ഈ പ്രവർത്തനങ്ങളിലൂടെ തുടക്കമിടാൻ കഴിയും. നമ്മുടെ ബന്ധങ്ങൾക്കും സ്വപ്നങ്ങൾക്കും ക്ഷമയും കരുതലും വേണമെന്ന ബോധ്യം നിറയും.

3. ഭക്ഷണം പാചകം ചെയ്യുക

ബ്രെഡ് ബേക്ക് ചെയ്യുന്നതോ, ഭക്ഷണം പാചകം ചെയ്യുന്നതോ ഒക്കെ ജീവിതത്തിൽ ക്ഷമ അഭ്യസിക്കാനുള്ള മാർഗമാണ്. പ്രത്യേകിച്ച് ബ്രെഡ് ബേക്ക് ചെയ്യുമ്പോൾ അത് ഇളക്കുക, കുഴയ്ക്കുക, ഏറ്റവും പ്രധാനമായി, മാവ് പൊങ്ങുന്നത് വരെ കാത്തിരിക്കുക എന്നിവ ആവശ്യമാണ്. ഈ പ്രക്രിയകൾ ഒരു വ്യക്തിയുടെ ജീവിതത്തെയും സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.