നവവൈദികന്റെ മുന്നിൽ മുട്ടിന്മേൽ നിൽക്കുന്ന മാതാപിതാക്കൾ; വൈറലായി മാറിയ തിരുപ്പട്ട സ്വീകരണദിനത്തിലെ രംഗം

സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ തരംഗമായിരിക്കുന്ന ഒരു വീഡിയോയുണ്ട്. ഒരു യുവവൈദികന്റെ അനുഗ്രഹത്തിനായി മുട്ടിന്മേൽ നിൽക്കുന്ന മാതാപിതാക്കൾ. ആശീർവാദത്തിനു ശേഷം മാതാപിതാക്കൾ തങ്ങളുടെ നവവൈദികനായ മകനെ ആലിംഗനം ചെയ്യുന്നു. ഇതിനു പിന്നിലുള്ള കഥ യുവവൈദികനായ ഫാ. സെഡ്രിക് കോർട്ടെസ് പങ്കുവയ്ക്കുന്നു.

മെയ് 27-ന് നെബ്രാസ്കയിലെ ലിങ്കൺ നഗരത്തിലെ രക്തസാക്ഷികളുടെ നാമത്തിലുള്ള ദേവാലയത്തിൽ വച്ചാണ് സെഡ്രിക് കോർട്ടെസ് പുരോഹിതനായി അഭിഷിക്തനായത്. നവവൈദികന്റെ ആദ്യ ആശീർവാദം, തനിക്ക് തിരുപ്പട്ടം നൽകിയ ബിഷപ്പ് തോമസ് എഡ്വേർഡ് ഗള്ളിക്സണു വേണ്ടിയായിരുന്നു. തുടർന്ന്, അദ്ദേഹത്തിന്റെ മാതാപിതാക്കൾ ആ യുവവൈദികന്റെ മുന്നിൽ മുട്ടിന്മേൽ നിന്നു. ഫാ. സെഡ്രിക് തനിക്കു ലഭിച്ച പൗരോഹിത്യ അധികാരത്താൽ അവരെ ആശീർവദിച്ചു. തുടർന്ന് മാതാപിതാക്കൾ തങ്ങളുടെ മകനെ ആലിംഗനം ചെയ്യുകയും കൈകൾ ചുംബിക്കുകയും ചെയ്‌തു.

ഫാ. സെഡ്രിക്കിന്റെ മുതിർന്ന സഹോദരനാണ് ക്രിസ്റ്റഫേഴ്സൺ. 2016 സെപ്റ്റംബർ 17-ന് സാൻ അന്റോണിയോ (ടെക്സസ്) നഗരത്തിൽ നടന്ന ഒരു വാഹനാപകടത്തിൽ  അദ്ദേഹം മരണപ്പെട്ടു. മരിക്കുമ്പോൾ, അദ്ദേഹത്തിന് 24 വയസ്സായിരുന്നു. എന്നാൽ മരിക്കുന്നതിന് മുൻപ് അദ്ദേഹം എഴുതിയ ഒരു കുറിപ്പ് ഇവരുടെ അമ്മ ജനീന കോർട്ടെസ് ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. അതിൽ ഇപ്രകാരമാണ് എഴുതിയിരുന്നത്: “മരിച്ചു കഴിഞ്ഞാൽ ഞാൻ സ്വർഗ്ഗത്തിലാണെന്ന് ആരും കരുതരുത്. ഞാൻ ഒരു പാപിയാണ്; ദൈവത്തിന്റെ കരുണ ലഭിക്കാൻ എനിക്ക് നിങ്ങളുടെ പ്രാർത്ഥനകൾ ആവശ്യമാണ്.” ഈ വാക്കുകൾ അന്വർത്ഥമാക്കാൻ ക്രിസ്റ്റഫേഴ്സണിന്റെ ആത്മാവിനു വേണ്ടി ബലിയർപ്പിക്കാൻ അദ്ദേഹത്തിന്റെ സഹോദരൻ തന്നെ ഇന്ന് പുരോഹിതനായിരിക്കുകയാണ്.

ഫാ. സെഡ്രിക്കിന് ഡൗൺ സിൻഡ്രോം ബാധിച്ച ഒരു സഹോദരി കൂടിയുണ്ട് – സെസില. സെസിലയ്ക്ക് തന്റെ സഹോദരന്റെ തിരുപ്പട്ട സ്വീകരണം കാണാൻ സാധിച്ചു. ഹവായ് നഗരത്തിലാണ് ഫാ. സെഡ്രിക്കിന്റെ കുടുംബം ഇപ്പോൾ താമസിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.