സിസ്‌റ്റെർസിയൻ സന്യാസികളുടെ സ്വന്തം ‘റോസാപ്പൂവ്

പല പേരുകളിലുള്ള റോസാപ്പൂക്കളുണ്ട്. പക്ഷെ, എത്ര സന്യാസ സഭകൾക്ക് സ്വന്തമായിട്ട് അവകാശപ്പെടാനാകും ഈ റോസാപ്പൂക്കൾ. എന്നാൽ സിസ്‌റ്റെർസിയൻ സമൂഹത്തിൽപെട്ട സന്യാസികൾക്ക് അവകാശപ്പെടാനുണ്ട് അത്തരത്തിലുള്ള റോസാപ്പൂക്കൾ. അത് മറ്റൊന്നുമില്ല, മെയ് മാസത്തിൽ വിരിയുന്ന സിസ്‌റ്റെർസിയൻ റോസാപ്പൂക്കൾ തന്നെ.

‘സിസ്‌റ്റെർസിയൻ’ എന്ന പേര് തന്നെ ആഴത്തിലുള്ള ധ്യാനത്തിന്റെയും സന്യാസത്തിന്റെ മനോഹാരിതയുടെയും പര്യായമാണ്. മഞ്ഞ, പിങ്ക്, ഓറഞ്ച് എന്നീ നിറങ്ങളോടു കൂടിയ ദളങ്ങളാണ് ഈ റോസാപ്പൂക്കളിൽ വിരിയുന്നത്. 1998-ൽ നഴ്‌സറിമാനായ ഡെൽബാർഡാണ് സിസ്‌റ്റെർസിയൻ റോസ് വികസിപ്പിച്ചെടുത്തത്. 1098- ൽ റോബർട്ട് ഡി മോൾസ്മെ സ്ഥാപിച്ച സിറ്റോക്സ് ആശ്രമത്തിന്റെ ഒമ്പതാം ശതാബ്ദിയുടെ ഓർമ്മക്കായായിരുന്നു അക്കാലത്ത് ഈ പുഷ്പം വികസിപ്പിച്ചത്. പിന്നീട് ഓഡ് മേഖലയിലെ ഫോണ്ട്ഫ്രോയിഡിലെ ആശ്രമത്തിലും സിസ്റ്റെർസിയൻ റോസ് നട്ടുപിടിപ്പിച്ചിരുന്നു. മെയ് മാസത്തിലാണ് അത് വിരിയുന്നത്.

ക്രൈസ്തവർ, റോസാപ്പൂക്കൾക്ക് എപ്പോഴും ഒരു പ്രത്യേക സ്ഥാനം നൽകുന്നുണ്ട്. റോസാപ്പൂക്കളിൽ നിന്ന് പല ഉൾക്കാഴ്ചകളും സ്വീകരിച്ച വ്യക്തിയായിരുന്നു വി. തെരേസ. ഈ യുവകർമ്മലീത്താ സന്യാസിനിക്ക് റോസാപ്പൂവ് എന്നത് യേശുവിനോടുള്ള സ്നേഹത്താൽ ദഹിപ്പിക്കപ്പെടുന്ന ആത്മാവിന്റെ പ്രതീകമാണ്. ക്രിസ്തുവിനു വേണ്ടി അതിന്റെ ദളങ്ങൾ പൊഴിക്കാൻ പോലും ഒരു ക്രിസ്തുവിശ്വാസി തയ്യാറാകണം. സ്വർഗത്തിൽ നിന്ന് പെയ്തിറങ്ങുന്ന കൃപകളെയും റോസാപ്പൂവ് സൂചിപ്പിക്കുന്നു. മരിക്കുന്നതിന് ഏതാനും മാസങ്ങൾക്കു മുമ്പ്, ഭൂമിയിൽ റോസാപ്പൂക്കൾ പെയ്യിക്കുമെന്ന് ഈ വിശുദ്ധ വാഗ്ദാനം ചെയ്തിരുന്നുവത്രേ.

ഐശ്വര്യ സെബാസ്റ്റ്യൻ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.