വി. ഹയാസിന്ത്: ഭാരോദ്വഹനക്കാരുടെ സ്വർഗിയ മധ്യസ്ഥൻ

വസ്തുക്കൾ എടുത്തു ഉയർത്തുന്ന ജോലി ചെയ്യുന്നവർ നിരവധിയാണ്. ശാരീരികമായി ഒരുപാട് ബുദ്ധിമുട്ടുള്ള ഇത്തരത്തിലുള്ള ജോലികൾ ചെയ്യുന്നവർക്ക് പ്രാർഥിക്കാനായി ഒരു സ്വർഗിയ മധ്യസ്ഥനുണ്ട്; വി. ഹയാസിന്ത്. കത്തോലിക്കാ സഭയിൽ ശക്തിയുടെ രക്ഷാധികാരിയായി കണക്കാക്കപ്പെടുന്നതിന് പിന്നിൽ ഒരു കാരണമുണ്ട്. പോളണ്ടിലാണ് കഥയുടെ തുടക്കം.

1185-ൽ പോളണ്ടിലെ സിലേഷ്യയിലാണ് വി. ഹയാസിന്ത് ജനിച്ചത്. അമ്മാവൻ ക്രാക്കോവിലെ ആർച്ച് ബിഷപ്പ് ആയിരുന്നതിനാൽ അദ്ദേഹത്തിന് സഭയുമായും വിശ്വാസപരമായും വളരെയധികം അടുപ്പമുണ്ടായിരുന്നു. അങ്ങനെ അദ്ദേഹം ഡൊമിനിക്കൻ ക്രമത്തിൽ ചേർന്നു. പിന്നീട്, റോമിലേക്കും തിരികെ പോളണ്ടിലേക്കും ഒടുവിൽ കൈവിലേക്കും പോയി.

“കൈവിലെ മംഗോളിയൻ ആക്രമണസമയത്ത്, വി. ഹയാസിന്തും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും നഗരം ഒഴിപ്പിക്കാൻ തയ്യാറായി; എന്നാൽ നഗരം വിടുന്നതിന് മുമ്പ്, വി. ഹയാസിന്ത് സക്രാരിയിൽനിന്നും വിശുദ്ധ കുർബാന സൂക്ഷിച്ചിരിക്കുന്ന കുസ്തോതി വീണ്ടെടുക്കാൻ പള്ളിയിലേക്ക് പോയി. വിശുദ്ധ കുർബാന എടുത്തു അദ്ദേഹം കുസ്തോതിയിൽ സുരക്ഷിതമായി സൂക്ഷിച്ചു.

വിശുദ്ധന്റെ ചിത്രത്തിൽ വലതു കൈകൊണ്ട് കുസ്തോതി പിടിച്ചിരിക്കുന്ന ഹയാസിന്തിനെ ആണ് നമുക്ക് കാണാൻ സാധിക്കുക. കുസ്തോതി “ഒരു ദൈവാലയത്തിന്റെ ആകൃതിയിലുള്ള ഒരു പാത്രം അല്ലെങ്കിൽ കമാനാകൃതിയിലുള്ള കവറുള്ള ഒരു കപ്പ്” ആണ്. അതിലാണ് വിശുദ്ധ കുർബാന സൂക്ഷിക്കുന്നത്. മര്യാദയില്ലാത്ത മംഗോളിയൻ സൈന്യം കീവിനെ നശിപ്പിച്ചു. അങ്ങനെ അദ്ദേഹം പള്ളിയിൽ നിന്നും ഓടിപ്പോകാൻ ഒരുങ്ങി.

പക്ഷേ, ഒരു ദൈവിക ഇടപെടൽ അദ്ദേഹത്തെ തടഞ്ഞു. ദൈവമാതാവായ പരിശുദ്ധ മറിയത്തിന്റെ മൃദുലവും സൗമ്യവുമായ ശബ്ദം അദ്ദേഹത്തിന്റെ ചെവിയിൽ മുഴങ്ങി. പരിശുദ്ധ അമ്മയെ പള്ളിയിൽ ഉപേക്ഷിക്കരുതെന്ന് അമ്മ അദ്ദേഹത്തോട് നിർദേശിച്ചു. അതിനാൽ, വി. ഹയാസിന്ത് ഉടൻ തന്നെ തിരിഞ്ഞ് ദൈവാലയത്തിലുണ്ടായിരുന്ന പരിശുദ്ധ മറിയത്തിന്റെ കല്ലുകൊണ്ടുള്ള രൂപം എടുത്തുയർത്തി. അങ്ങനെ ഹയാസിന്ത് ഈശോയെയും പരിശുദ്ധ അമ്മയെയും എടുത്തുകൊണ്ട് പള്ളിയിൽ നിന്നും ഇറങ്ങി.

സാധാരണ ഉയർത്താൻ കഴിയുന്നതിനേക്കാൾ വളരെ ഭാരം കൂടിയ രൂപമാണെങ്കിലും, രണ്ടും എളുപ്പത്തിൽ വഹിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അങ്ങനെ, അദ്ദേഹംആ രണ്ടു രൂപങ്ങളും ആക്രമണത്തിൽ നിന്നും രക്ഷിച്ചു. അങ്ങനെയാണ് അദ്ദേഹം ഭാരോദ്വഹനക്കാരുടെ രക്ഷാധികാരിയായി മാറുന്നത്. ഈ വിശുദ്ധന്റെ വീരത്വത്തെയും ശക്തിയുടെ പ്രകടനത്തെയും അടിസ്ഥാനമാക്കി, വിശുദ്ധ ഹയാസിന്ത് “പുരുഷ വിശുദ്ധിയുടെ ഒരു മാതൃക” ആയിത്തീർന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.