ആത്മീയതയും വിശ്വാസവും എല്ലാറ്റിന്റെയും കേന്ദ്രം: വെളിപ്പെടുത്തി ഹോളിവുഡ് നടൻ

ആത്മീയതയും വിശ്വാസവും തന്റെ ജീവിതത്തിന്റെ കേന്ദ്രമായത് എങ്ങനെയെന്ന് വെളിപ്പെടുത്തി പ്രശസ്ത ഹോളിവുഡ് നടൻ മാർക്ക് വാൾബെർഗ്. ഒരു നടൻ, കുടുംബനാഥൻ, ഒന്നിലധികം ബിസിനസ്സുകളുടെ ഉടമ എന്നീ നിലകളിൽ അദ്ദേഹത്തിന്റെ ജീവിതം വളരെ തിരക്കേറിയതാണ്. എന്നിരുന്നാലും, ദൈവത്തെ മാറ്റിനിർത്തിയുള്ള ഒരു തിരക്കും ഈ ഹോളിവുഡ് നടന്റെ ജീവിതത്തിലില്ല.

ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ ഉപവാസമനുഷ്ഠിക്കാറുണ്ട് വാൾബെർഗ്. ഒരു ദിവസം 12- നും 18- നും ഇടയിലുള്ളത്ര മണിക്കൂറുകൾ അദ്ദേഹം ഭക്ഷണം കഴിക്കാതെ ചിലവഴിക്കാറുണ്ട്. അത് തന്റെ ഊർജ്ജം വർദ്ധിപ്പിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു. ഒരു ദിവസം ആരംഭിക്കുന്നതു തന്നെ പുലർച്ചെ 3.30-നോ 4-നോ ഉള്ള പ്രാർത്ഥനയോടെയാണ്. പ്രാതൽ ഒഴിവാക്കിയാണ് മിക്കവാറും ദിവസങ്ങളിൽ ജോലിക്കു പോകുന്നത്. ഉച്ചക്കും വൈകുന്നേരം ആറു മണിക്കുമിടയിൽ ഏതെങ്കിലും സമയത്താണ് മിക്കവാറും ഭക്ഷണം കഴിക്കുന്നത്. രാത്രി 7.30-ഓടെ ഉറങ്ങും. ദിവസവും എട്ടു മണിക്കൂറാണ് അദ്ദേഹം ഉറങ്ങാറുള്ളത്.

അദ്ദേഹം തന്റെ ബിസിനസ് പരാജയങ്ങളെക്കുറിച്ചും സംസാരിച്ചു. “എല്ലാ കാര്യങ്ങളിലും തങ്ങൾ ഒന്നാം സ്ഥാനത്തുള്ളത് എങ്ങനെയെന്ന് പങ്കുവയ്ക്കാൻ മിക്ക ആളുകൾക്കും താത്പര്യമാണ്. എന്നാൽ, എന്റെ ജീവിതത്തിൽ ബിസിനസിൽ പരാജയങ്ങൾ സംഭവിച്ചിട്ടുണ്ട്. ഞങ്ങളുടെ എല്ലാ റെസ്റ്റോറന്റുകളും എല്ലാ ജിമ്മുകളും അടക്കേണ്ടി വന്നു. ജീവിതത്തിലുണ്ടായ ഈ നഷ്ട്ടങ്ങൾ ഞങ്ങളെ കൂടുതൽ ശക്തരാക്കുകയാണ് ചെയ്തത്.”

നന്നായി വിശ്രമിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. തന്റെ ആത്മീയതയും വിശ്വാസവുമാണ് എല്ലാറ്റിന്റെയും കേന്ദ്രമെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.