രണ്ടു വിശുദ്ധന്മാരുടെ ബന്ധം ദൃഢമാക്കിയ അത്ഭുതം

കത്തോലിക്കാ സഭയിലെ രണ്ടു പ്രധാനപ്പെട്ട വിശുദ്ധന്മാരാണ് ജോൺ പോൾ രണ്ടാമൻ മാർപാപ്പയും പാദ്രെ പിയോയും. ജീവിച്ചിരുന്നപ്പോഴേ വിശുദ്ധന്മാരായി ലോകം കണക്കാക്കിയ ഈ മഹദ് വ്യക്തിത്വങ്ങൾ തമ്മിൽ അവരുടെ ജീവിതകാലത്ത് ബന്ധം പുലർത്തിയിരുന്നു. ഇരുവരുടെയും ബന്ധം സുദൃഡമാക്കുവാൻ കാരണമായത് ഒരു അത്ഭുത രോഗശാന്തിയാണ്.

1962-ൽ ക്രാക്കോവിലെ സഹായ മെത്രാനായിരിക്കെ ജോൺ പോൾ രണ്ടാമൻ പാപ്പാ ഫ്രാൻസിസ്‌ക്കൻ സന്യാസിയായിരുന്ന പാദ്രെ പിയോയ്ക് ഒരു കത്തെഴുതി. “ബഹുമാനപ്പെട്ട അച്ചാ, കഴിഞ്ഞ ലോകമഹായുദ്ധ സമയത്ത് 5 വർഷം തടങ്കൽപ്പാളയങ്ങളിൽ കഴിയുകയും ഇപ്പോൾ കാൻസർ ബാധിച്ച് ഗുരുതരമായ അപകടാവസ്ഥയിലായിരിക്കുകയും ചെയ്ത നാല് പെൺമക്കളുടെ അമ്മയായ ക്രാക്കോവിൽ നിന്നുള്ള 40 വയസ്സുള്ള പോളിഷ് സ്ത്രീക്ക് വേണ്ടി പ്രാർത്ഥിക്കണം എന്ന് ക്രിസ്തുവിൽ അങ്ങയോട് യാചിക്കുന്നു.” ഇതായിരുന്നു ആ എഴുത്തിലെ ഉള്ളടക്കം.

കത്ത് ലഭിച്ചയുടൻ പാദ്രെ പിയോ എഴുതി “ഇവിടെ സാധിക്കില്ല എന്ന് പറയുവാൻ കഴിയില്ല. ഈ വിശുദ്ധ പുരോഹിതന്റെ പ്രാർത്ഥനാ യാചനയ്ക്കായി നമുക്ക് പ്രാർത്ഥിക്കാം”. അങ്ങനെ പാദ്രെ പിയോ ആ സ്ത്രീക്ക് വേണ്ടി പ്രാർത്ഥിച്ചു. ദിവസങ്ങൾ കടന്നു പോയി. അതേ വർഷം നവംബർ 28-ന് ബിഷപ്പ് കരോൾ വോയ്റ്റിവോ മറ്റൊരു കത്ത് അയച്ചു. പ്രാർത്ഥന യാചനയ്ക്കു പകരം നന്ദി അറിയിച്ചു കൊണ്ടുള്ള കത്തായിരുന്നു അത്.

“ബഹുമാനപ്പെട്ട അച്ചാ, ക്രാക്കോവിൽ നിന്നുള്ള പോളിഷ് വനിതയും നാലു പെൺമക്കളുടെ അമ്മയുമായ സ്ത്രീ നവംബർ 21 ന്, ശസ്ത്രക്രിയയ്ക്ക് മുമ്പ്, പെട്ടെന്ന് അവളുടെ ആരോഗ്യം വീണ്ടെടുത്തു. ദൈവത്തിനു നന്ദി. ആ സ്ത്രീയുടെ ഭർത്താവിന്റെയും കുടുംബത്തിന്റെയും നന്ദിയും അറിയിച്ചു കൊള്ളുന്നു.” ഇതായിരുന്നു ബിഷപ്പ് കരോൾ വോയ്റ്റിവോയുടെ അടുത്ത കത്തിൽ ഉണ്ടായിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.