കത്തോലിക്കാ വിശ്വാസത്തിന്റെ പ്രാധാന്യം പങ്കുവച്ച് പോളിഷ് ഫുട്ബോൾ ക്യാപ്റ്റൻ

“എന്നെ നല്ലൊരു വ്യക്തിയാക്കിയത് യേശുക്രിസ്തുവിലുള്ള വിശ്വാസമാണ്” എന്ന് വെളിപ്പെടുത്തി പോളണ്ടിന്റെ ക്യാപ്റ്റൻ റോബർട്ട് ലെവൻഡോവ്‌സ്‌കി. കത്തോലിക്കനും രണ്ട് കൊച്ചുകുട്ടികളുടെ പിതാവുമായ ഈ 34- കാരന് യേശുവിനെക്കുറിച്ചോ, തന്റെ വിശ്വാസത്തെക്കുറിച്ചോ പറയാൻ യാതൊരു മടിയുമില്ല.

“ദൈവം എന്നെ എപ്പോഴും നിരീക്ഷിക്കുന്നുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. വളരെ വേഗത്തിൽ നീങ്ങുന്ന ഒരു ലോകത്തിൽ, കളിക്കളത്തിലും പുറത്തും ക്രിസ്തുവിലുള്ള എന്റെ വിശ്വാസം അത്യന്താപേക്ഷിതമായിരുന്നു. അത് ഒരു നല്ല വ്യക്തിയാകാൻ എന്നെ സഹായിച്ചു” – അദ്ദേഹം പറയുന്നു. ചെറുപ്പക്കാരും പ്രായമായവരുമായ ആരാധകർക്ക് അവരുടെ വിശ്വാസത്തിനു വേണ്ടി നിലകൊള്ളാനും അവരുടെ കത്തോലിക്കാ മൂല്യങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു ജീവിതം നയിക്കാനും പോളീഷ് താരത്തിന്റെ ഈ വാക്കുകൾ പ്രചോദനമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.