മരിക്കുന്നതിനു മുൻപ് വിശുദ്ധ കുർബാനയിൽ പങ്കെടുത്തു മടങ്ങിയ അച്ഛനും മകളും

വിശുദ്ധ കുർബാനയെ ഏറെ പ്രാധാന്യത്തോടെ തങ്ങളുടെ ജീവിതത്തിൽ ചേർത്തുവയ്ക്കുന്ന അനേകം ആളുകളുണ്ട്. കായികതാരങ്ങളും സിനിമാതാരങ്ങളും രാഷ്ട്രീയക്കാരും രാഷ്ട്രനേതാക്കളും ഒക്കെ അതിൽപെടും. ഇത്തരത്തിൽ കായികലോകത്ത് – ബാസ്ക്കറ്റ് ബോൾ മത്സരങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു വ്യക്തിയാണ് കോബി ബ്രയാന്റ്. അദ്ദേഹത്തിന്റെ രണ്ടാം ചരമവാർഷിക ദിനത്തിൽ, വിശുദ്ധ കുർബാനയോട് അദ്ദേഹത്തിനുണ്ടായിരുന്ന ഭക്തിയെക്കുറിച്ച് ഓർമ്മിക്കുകയാണ് ഫാ. റെയ്മണ്ട് ഡിസൂസ.

2020 ജനുവരി 26 -നാണ് കോബി ബ്രയാന്റ് എന്ന പ്രശസ്തനായ ബാസ്‌ക്കറ്റ് ബോൾ കളിക്കാരനും അദ്ദേഹത്തിന്റെ പതിമൂന്നുകാരിയായ മകൾ ജിയന്ന ബ്രയാന്റും ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെടുന്നത്. ഞായറാഴ്ച രാവിലെ ബാസ്‌ക്കറ്റ് ബോൾ മത്സരത്തിനു പോവുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ കാലിഫോർണിയയിലെ കാലബാസസിലെ ഒരു കുന്നിൻചെരുവിൽ തകർന്നുവീഴുകയായിരുന്നു. ഈ അപകടത്തിൽ ആ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെടുകയും ചെയ്തു.

ഞായറാഴ്ച ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതിനു മുമ്പ് കോബി അവസാനമായി ചെയ്ത കാര്യങ്ങളിലൊന്ന്, അദ്ദേഹത്തിന്റെ 13 വയസുള്ള മകൾ ജിയാന്നയുമൊത്ത് വിശുദ്ധ കുർബാനയിൽ പങ്കെടുത്തു എന്നതാണ്. ഔർ ലേഡി ക്വീൻ ഓഫ് ഏഞ്ചൽസ് ദൈവാലയത്തിൽ കോബിയും കുടുംബവും ഞായറാഴ്ച രാവിലെ ഏഴു മണിക്കുള്ള വിശുദ്ധ കുർബാനയിൽ പങ്കെടുത്തു. അന്നേ ദിവസം അവർ വിശുദ്ധ കുർബാന സ്വീകരിക്കുന്നത് താൻ ശ്രദ്ധിച്ചിരുന്നുവെന്നും ഫാ. റെയ്മണ്ട് ഡിസൂസ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.