ആത്മാവിൽ പരിശുദ്ധാരൂപി ചെയ്യുന്ന മൂന്നാം പ്രവൃത്തി: പ്രവൃത്തികൾക്ക് പൂർണ്ണത നൽകുന്നു

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: മുപ്പത്തിയൊന്നാം ദിനം – ജൂൺ 06, 2022

ദൈവാരൂപി പൂർണ്ണതയുടെ ആത്മാവാണ്. ദൈവാരൂപി സ്നേഹമായി ഒരു ആത്മാവിൽ ജ്വലിക്കുമ്പോൾ ചെയ്യുന്ന പ്രവൃത്തികൾക്കെല്ലാം പൂർണ്ണത കൈവരുന്നു. ദൈവസ്നേഹത്തിൽ നിന്ന് ഉത്ഭവിക്കുന്നതെല്ലാം ആത്യന്തികമായി അനുഗ്രഹമായിരിക്കും.

പരിശുദ്ധാരൂപിയുടെ നിവേശത്താൽ പ്രേരിതനായി പ്രവർത്തിക്കുന്നവർ ഒരിക്കലും സ്വാർത്ഥത അന്വേഷിക്കാതെ, ദൈവേഷ്ടത്തെ സ്വന്തം ഇഷ്ടങ്ങളേക്കാൾ പ്രാധാന്യം നൽകി പ്രവർത്തിക്കുന്നതിനാൽ ആ പ്രവൃത്തികൾക്ക് പൂർണ്ണത ലഭിക്കുന്നു. പരിശുദ്ധാത്മവരങ്ങൾ ഒരു വ്യക്തിയിൽ നിറയുമ്പോൾ നിയോഗങ്ങൾ നിർമ്മലമാകുകയും നിസ്സാരമായ സംഗതികളിൽ പോലും പരിപൂർണ്ണമായ സ്നേഹം നിറയുകയും ചെയ്യും.

നമ്മുടെ ആത്മാവിനെ പൂർണ്ണതയിലേക്ക് നയിക്കുന്നത് ദൈവാരൂപിയാണ്. ദൈവാരൂപി നിറഞ്ഞ ജീവിതങ്ങൾ ഭൂമിയിൽ പൂർണ്ണതയുടെ വസന്തം തീർക്കുന്നു. സിയന്നായിലെ വി. കത്രീനയുടെ വാക്കുകൾ ഇവിടെ പ്രസക്തമാണ്: “ദൈവത്തിന്റെ അനന്തമഹിമയാൽ നിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുവിൻ. ദൈവപിതാവ് നിന്റെ തീൻമേശയും പുത്രൻ നിന്റെ ഭക്ഷണവുമാകുന്നു. പരിശുദ്ധാത്മാവ് നിനക്കു വേണ്ടി കാത്തിരിക്കുന്നു. കാരണം അവന് നിന്നിൽ വസിക്കാൻ അടങ്ങാത്ത ആഗ്രഹമുണ്ട്. ദൈവാത്മാവിനായി നമുക്കും ദാഹിക്കാം.”

“ഈ ലോകത്തിലെ ഏറ്റവും വലിയ ശക്തിയായ, സ്നേഹത്തിന്റെ ഉറവിടമായ പരിശുദ്ധാത്മാവിനായി നമുക്കു ദാഹിക്കാം. നമുക്കു നല്‍കപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവിലൂടെ ദൈവത്തിന്റെ സ്‌നേഹം നമ്മുടെ ഹൃദയങ്ങളിലേക്ക് ചൊരിയപ്പെട്ടിരിക്കുന്നു” (റോമാ 5:5). സ്വർഗ്ഗീയപിതാവിന്റെ സ്നേഹമായ പരിശുദ്ധാത്മാവിനോടു ചേർന്ന് നമ്മൾ ചെയ്യുന്ന പ്രവൃത്തികളിലെല്ലാം പൂർണ്ണതയുള്ളവരാകാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.