പരിശുദ്ധാരൂപിയുടെ ഏഴാം ദാനം: ആത്മശക്തി

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: ഇരുപത്തിയെട്ടാം ദിനം, – ജൂൺ 03, 2022

ആലക്കളത്തിൽ മത്തായി അച്ചന്റെ ‘പന്തക്കുസ്താ നവനാളിൽ’ അവസാനം പ്രതിപാദിക്കുന്ന പരിശുദ്ധാരൂപിയുടെ ദാനമാണ് ആത്മശക്തി. നമ്മുടെ സ്ഥാനത്തിനടുത്ത ചുമതലകളെ യഥായോഗ്യം നിർവ്വഹിക്കുന്നതിൽ നേരിടാവുന്ന വിഷമതകളെ ജയിപ്പാനും സ്വഭാവത്തിന്റെ ബലഹീനതയെ പരിഹരിപ്പാനുമുള്ള അതിസ്വഭാവികമായ ഒരു ശക്തിയാണ് ഈ ദാനം മൂലം പരിശുദ്ധാത്മാവ് നമുക്കു നൽകുന്നത്.

ജന്മസിദ്ധമായ ക്ഷീണത്തിൽ നിന്ന് മനുഷ്യനെ ഉയർത്തി, അസാധ്യമായി തോന്നുന്ന കാര്യങ്ങൾ പോലും ഏളുപ്പത്തിലും സന്തോഷത്തിലും ചെയ്യാൻ മനുഷ്യനെ പ്രാപ്തരാക്കുന്നതാണ് ഈ ദാനം. നല്ല വിചാരങ്ങളും പ്രതിജ്ഞകളും പ്രവൃത്തിരൂപത്തിൽ വരുത്താൻ, പുണ്യവഴികളിൽ തളരാതെ പുരോഗമിക്കാൻ ആത്മശക്തി അത്യന്താപേക്ഷിതമാണ്. പ്രതിബന്ധങ്ങളും ദുരാശകളും മനസ്സിനെ കീഴടക്കാതിരിക്കാനുള്ള ധൈര്യം ആത്മശക്തിയിലൂടെ ഒരുവൻ കരഗതമാക്കുന്നു.

പീഡനങ്ങളുടെയും രക്തസാക്ഷിത്വം ഉൾപ്പെടയുള്ള പ്രതികൂല സാഹചര്യങ്ങളെയും അതിജീവിക്കാൻ വിശുദ്ധർക്കും സഭക്കും കരുത്തായത് പരിശുദ്ധാരൂപിയുടെ ദാനമായ ആത്മശക്തിയാലായിരുന്നു.

പന്തക്കുസ്താ തിരുനാളിനായി ഒരുങ്ങുമ്പോൾ “ഭീരുത്വത്തിന്റെ ആത്മാവിനെയല്ല ദൈവം നമുക്കു നൽകിയത്‌; ശക്തിയുടെയും സ്‌നേഹത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയും ആത്മാവിനെയാണ്‌” (2 തിമോ. 1:7) എന്ന തിരിച്ചറിവിൽ നമുക്ക് ആഴപ്പെടാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.