പരിശുദ്ധാരൂപിയുടെ ദാനങ്ങൾ

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: ഇരുപത്തിരണ്ടാം ദിനം – മെയ് 28, 2022

ബോധജ്ഞാനം: ദൈവികമായവയെ ഉപരിഗ്രഹിക്കാൻ പ്രാപ്തമാക്കുന്ന ദാനം

ദൈവത്തെയും ദൈവത്തെ സംബന്ധിച്ചവരേയും ഏറ്റവും നന്നായി അറിയുന്നതിനു വേണ്ടി നമ്മുടെ ആത്മാവിൽ പരിശുദ്ധാരൂപി ചിന്തുന്ന ഒരു സ്വർഗ്ഗീയവെളിച്ചമാകുന്നു ബോധജ്ഞാനം. ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളെ ഈശ്വരാഭിമുഖമായി നോക്കിക്കാണാനും ദൈവികമായവയെ ശരിയായ രീതിയിൽ വിലയിരുത്താനും ബോധജ്ഞാനത്തിന്റെ ആത്മാവാണ് ഒരു വ്യക്തിയെ പ്രാപ്തനാക്കുന്നത്.

ബോധജ്ഞാനം എന്ന പരിശുദ്ധാത്മദാനം ദൈവത്തിൽ സ്നേഹയോഗ്യതയും വിശ്വാസവിഷയങ്ങളിൽ ആകർഷണീയതയും മതകർമ്മങ്ങളിൽ അഭിരുചിയും ദൈവപരിപാലനയുടെ മനോഹരതയും കണ്ടെത്തുമെന്ന് ആലക്കളത്തിലച്ചൻ പഠിപ്പിക്കുന്നു. ദൈവിക കാര്യങ്ങളോടുള്ള പക്ഷം ഒരുവന്റെ ഹൃദയത്തിൽ താനെ ഉത്ഭവിക്കാൻ കാരണം ബോധജ്ഞാനത്തിന്റെ കതിരുകൾ അവനിലുള്ളതിലാണ്.

ബോധജ്ഞാനം ലഭിക്കുമ്പോൾ വെറും അക്ഷരങ്ങളായി തോന്നിയിരുന്ന ദൈവവചനത്തിന്റെ ശക്തിയും സൗന്ദര്യവും ഒരുവന് അനുഭവവേദ്യമാകുന്നു. ഭക്തിയിൽ പ്രതിപത്തിയും മതകാര്യങ്ങളിൽ തീക്ഷ്ണതയും ഉണ്ടാകുന്നു. പരിശുദ്ധാരൂപി നൽകുന്ന ബോധജ്ഞാനം എന്ന ദാനത്താൽ ദൈവികമായവയെ  ഉപരി ഗ്രഹിക്കാൻ ഒരു വ്യക്തിയെ പ്രാപ്തനാക്കുന്നു.

ബോധജ്ഞാനത്തിന്റെ ഉറവിടമായ പരിശുദ്ധാത്മാവിനോട് നമുക്കു പ്രാർത്ഥിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.