യുവജനങ്ങൾക്ക് പ്രചോദനമായ വിശുദ്ധ ജീവിതം: കാൻസർ രോഗം ബാധിച്ചപ്പോഴും സഹനങ്ങളെ ക്ഷമയോടെ സഹിച്ച യുവ മിഷനറി

നോർത്ത് ഡക്കോട്ടയിലെ ‘ഫോക്കസ്’ (ഫെല്ലോഷിപ്പ് ഓഫ് കാത്തലിക് യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ്) സംഘടനയിൽ ആറു വർഷക്കാലം മിഷനറിയായി സേവനം ചെയ്ത യുവതിയായിരുന്നു മിഷേൽ ഡ്യൂപ്പോങ്ങ്. മുപ്പതാം വയസിൽ കാൻസർ രോഗം ബാധിച്ച അവൾ തന്റെ ജീവിതത്തിലെ സഹനങ്ങളെ പരാതി കൂടാതെ, ക്ഷമയോടെ  സഹിച്ചു. ഈ നൂറ്റാണ്ടിൽ ജീവിച്ച മിഷേലിന്റെ ജീവിതം അനേകം യുവജനങ്ങൾക്ക് മാതൃകയാണ്. നാമകരണ നടപടികൾക്ക് തുടക്കം കുറിച്ച മിഷേൽ എന്ന യുവതിയുടെ ജീവിതം വായിച്ചറിയാം.

1984 ജനുവരി 25-നാണ് മിഷേൽ ജനിച്ചത്. അവളുടെ ജനനത്തിനു ശേഷം അവരുടെ കുടുംബം നോർത്ത് ഡക്കോട്ടയിലെ ഹെയ്‌മാർഷിനടുത്തുള്ള ഒരു ഫാമിലേക്കു മാറി. ബിരുദം നേടിയ ശേഷം അവൾ നോർത്ത് ഡക്കോട്ട സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ചേർന്നു. അവിടെ വച്ചാണ് അവൾ ഫോക്കസ് (ഫെല്ലോഷിപ്പ് ഓഫ് കാത്തലിക് യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ്) മന്ത്രാലയത്തെ കണ്ടുമുട്ടുന്നത്. പിന്നീട് ഫോക്കസിൽ ആറു വർഷക്കാലം മിഷനറിയായി മിഷേൽ സേവനം ചെയ്തു. കോളേജ് കാമ്പസുകളിൽ നൂറുകണക്കിന് വിദ്യാർത്ഥികളിൽ മിഷേലിന്റെ ജീവിതം സ്വാധീനം ചെലുത്തി.

തുടർന്ന് മിഷേൽ, ബിസ്മാർക്ക് രൂപതയുടെ, മുതിർന്നവർക്കുള്ള വിശ്വാസരൂപീകരണത്തിന്റെ ഡയറക്ടറായി. 2014 ഡിസംബർ 29-ന്, മിഷേലിന് കാൻസർ ബാധിച്ചതായി സ്ഥിരീകരിച്ചു. ഒരു വർഷം അവൾ രോഗത്തിന്റെ വേദകളിലൂടെയും കഷ്ടപ്പാടുകളിലൂടെയും കടന്നുപോയി. അപ്പോഴൊക്കെ ‘കർത്താവിന്റെ ഇഷ്ടം നടക്കട്ടെ’ എന്ന് പ്രാർത്ഥിക്കുകയും ദൈവത്തിന്റെ കരുതലിൽ വിശ്വസിക്കുകയും ചെയ്തുകൊണ്ട് അവൾ എല്ലാം ശാന്തമായി സഹിച്ചു. ഈ സഹനങ്ങൾക്കെല്ലാം ഒടുവിൽ 2015 ഡിസംബർ 25 ക്രിസ്മസ് ദിനത്തിൽ അവൾ മരണപ്പെട്ടു.

മിഷേൽ ഈ നൂറ്റാണ്ടിൽ തന്നെ ജീവിച്ച വിശുദ്ധയാണ്. അവളുടെ ജീവിതവും മാതൃകയും അനേകം യുവജനങ്ങൾക്ക് വിശ്വാസത്തിൽ ആഴപ്പെട്ടു ജീവിക്കാൻ പ്രചോദനമായി. ജൂൺ 15-ന്, ബിഷപ്പ് ഡേവിഡ് കഗന്റെ നേതൃത്വത്തിൽ ഈ യുവതിയുടെ ജീവിതം വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നതിനുള്ള നടപടികൾക്ക് തുടക്കം കുറിച്ചു.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.