‘ഞാൻ ഈ അവാർഡ് ദൈവത്തിനു സമർപ്പിക്കുന്നു’ – ലാറ്റിൻ ഗ്രാമി അവാർഡ് ജേതാവിന്റെ വെളിപ്പെടുത്തൽ

മികച്ച ആർട്ടിസ്റ്റിനുള്ള ലാറ്റിൻ ഗ്രാമി അവാർഡ് ജേതാവ് ഏഞ്ചല അൽവാരസ്, തന്റെ അവാർഡ് സ്വീകരിച്ച ശേഷം നടത്തിയ വികാരനിർഭരമായ പ്രസംഗത്തിൽ ഇപ്രകാരം പറയുന്നു: “ദൈവത്തിനും എന്റെ പ്രിയപ്പെട്ട മാതൃരാജ്യമായ ക്യൂബക്കും ഞാൻ ഈ അവാർഡ് സമർപ്പിക്കാൻ ആഗ്രഹിക്കുന്നു.”

ക്യൂബയിലാണ് ഏഞ്ചല അൽവാരസ് ജനിച്ചത്. ചെറുപ്പം മുതലേ സംഗീതത്തോട് പ്രിയമുണ്ടായിരുന്നെങ്കിലും പൊതുസ്ഥലത്ത് അവതരിപ്പിക്കാൻ പിതാവ് അനുവദിച്ചിരുന്നില്ല. വിവാഹിതയും മൂന്നു കുട്ടികളുടെ അമ്മയുമാണ് ഏഞ്ചല. ഫിഡൽ കാസ്ട്രോയുടെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് വിപ്ലവത്തിനു ശേഷം ക്രിസ്ത്യൻ വിരുദ്ധ സ്വേച്ഛാധിപത്യം ക്യൂബയിലെങ്ങും സജീവമായപ്പോൾ രാജ്യം വിടാൻ അവൾ നിർബന്ധിതയായി. അവളുടെ പ്രിയപ്പെട്ട മാതൃഭൂമി വിടാൻ നിർബന്ധിതയായി.

ആഴത്തിലുള്ള വിശ്വാസജീവിതത്തിൽ നിന്നും ജീവിതത്തിലെ പ്രതിസന്ധികൾ ഏഞ്ചലയെ തടഞ്ഞില്ല. ഈ അവാർഡ് ദൈവത്തിനും സ്വന്തം നാടിനും സമർപ്പിക്കുക മാത്രമല്ല, തങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ സാധിക്കാത്തവർക്ക് പ്രോത്സാഹനം നൽകാനുള്ള അവസരമായി ഈ അവാർഡിനെ കാണുകളെയും ചെയ്തു ഏഞ്ചല.

“ജീവിതം ദുഷ്‌കരമാണെങ്കിലും, എല്ലായ്‌പ്പോഴും ഒരു പോംവഴിയുണ്ട്. വിശ്വാസത്തോടും സ്നേഹത്തോടും കൂടി നിങ്ങൾക്ക് അത് നേടാനാകും. എന്റെ രഹസ്യം, വിശ്വസിക്കുക എന്നതാണ്. എന്റെ എല്ലാ പ്രശ്നങ്ങളും എന്റെ ഉത്കണ്ഠകളും ഞാൻ ദൈവത്തിനു സമർപ്പിക്കുന്നു. ഞാൻ എല്ലാം അവന്റെ കയ്യിൽ വച്ചു; തീരുമാനം അവനാണ്. ഞാൻ അവനോട് പറയുന്നു: ‘എനിക്ക് സൗകര്യപ്രദമായത് നിങ്ങൾ എന്നോടൊപ്പം ചെയ്യാൻ പോകുന്നു. കാരണം എനിക്ക് സൗകര്യപ്രദവും അല്ലാത്തതും നിങ്ങൾക്കറിയാം” – അവാർഡ് വാങ്ങുമ്പോൾ ഏഞ്ചല പറഞ്ഞു. ദൈവപരിപാലനയിൽ വിശ്വാസമർപ്പിച്ചുകൊണ്ടുള്ള യാത്രയായിരുന്നു ഏഞ്ചലയുടേത്. അതാണ് തൊണ്ണൂറ്റിയഞ്ചാം വയസിലും ഈ അവാർഡിന് അവളെ അർഹയാക്കിയത്.

അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഏഞ്ചല, ഗിറ്റാർ വായിക്കുന്നതും കമ്പോസിംഗും നിർത്തിയില്ല. എല്ലാം തനിയെ ആയിരുന്നെന്നു മാത്രം. 2021 വരെ പദ്ധതി യാഥാർത്ഥ്യമായില്ല. അതിനു ശേഷം ലോസ് ഏഞ്ചൽസിൽ റെക്കോർഡ് ചെയ്യപ്പെടുകയും അത് വൈറലാകുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.