
മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, മാർച്ച് ഒമ്പതിന് ഫാദർ എൽ-റാഹി തന്റെ സമൂഹത്തെ വീണ്ടും അഭിസംബോധന ചെയ്തു സംസാരിച്ചത് ഇപ്രകാരമാണ്: “നമ്മൾ പീഡാനുഭവത്തിന്റെ പാതയിലൂടെയാണ് നടക്കുന്നതെന്ന് നിങ്ങൾക്കറിയാം; മരണമുണ്ട്, അതിനുശേഷം നമ്മുടെ കർത്താവായ യേശുക്രിസ്തുവിനൊപ്പം പുനരുത്ഥാനവുമുണ്ട്. എന്റെ വീട്ടിൽ മരിക്കാൻ ഞാൻ തയ്യാറാണ്, കാരണം ഇത് എന്റെ വീടാണ്.” തുടർന്ന് ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റവരെ സഹായിക്കുന്നതിടെയാണ് അദ്ദേഹം കൊല്ലപ്പെട്ടത്.
തെക്കൻ ലെബനനിലെ അതിർത്തി പട്ടണമായ ക്ലായയിൽ മാർച്ച് 11 ബുധനാഴ്ച ലെബനനിൽ പരിക്കേറ്റവരെ സഹായിക്കുന്നതിനിടെ കൊല്ലപ്പെട്ട ഫാദർ പിയറി എൽ-റാഹിക്ക് വിടനൽകാൻ ആയിരക്കണക്കിന് ആളുകൾ ഒത്തുകൂടി. ദി ഈസ്റ്റേൺ ചർച്ച് പറയുന്നതനുസരിച്ച്, സെന്റ് ജോർജ്ജ് പള്ളിയിലാണ് മൃതസംസ്കാരം നടന്നത്. പ്രാദേശിക കുടുംബങ്ങൾ, പ്രദേശത്ത് അഭയം തേടിയ കുടിയിറക്കപ്പെട്ട ആളുകൾ, രാജ്യത്തുടനീളമുള്ള മരോണൈറ്റ് പുരോഹിതന്മാർ, സിവിൽ അധികാരികൾ എന്നിവർ മൃതസംസ്കാര ശുശ്രൂഷകളിൽ പങ്കെടുത്തു.
വർഷങ്ങളായി ഫാദർ എൽ-റാഹിയുമായുള്ള അടുപ്പത്തിന്റെ ഫലമായി ആ സംസ്കാര ശുശ്രൂഷകളിൽ പങ്കെടുത്ത പലർക്കും തങ്ങളുടെ സ്വന്തം പിതാവിന്റെ മൃതസംസ്കാരത്തിൽ പങ്കെടുക്കുന്ന അനുഭവമായിരുന്നു. ഇസ്രായേലിന്റെ അതിർത്തിക്കടുത്തുള്ള, ഏകദേശം 8,000 പേർ താമസിക്കുന്ന, പ്രധാനമായും ക്രിസ്ത്യൻ ഗ്രാമമായ ക്ലായയിലെ സെന്റ് ജോർജ്ജ് പള്ളിയിലെ ഇടവക വികാരിയായിരുന്നു ഫാദർ എൽ-റാഹി.
തെക്കൻ ലെബനനിൽ വർധിച്ചുവരുന്ന അക്രമങ്ങൾക്കിടയിൽ, പ്രദേശത്തെ നിരവധിപ്പേർ വീടുകൾ വിട്ടുപോകാൻ നിർബന്ധിതരായിട്ടും, തന്റെ സമൂഹത്തോടൊപ്പം താമസിക്കാനുള്ള തീരുമാനം ഉറച്ചു നിൽക്കുകയായിരുന്നു ഫാദർ എൽ-റാഹി. നാഷണൽ കാത്തലിക് രജിസ്റ്ററിന്റെ റിപ്പോർട്ട് പ്രകാരം, അദ്ദേഹത്തിന്റെ അവസാന ടെലിവിഷൻ അഭിമുഖങ്ങളിലൊന്നിൽ, “മരണം വരെ അവിടെ തുടരും” എന്ന് അദ്ദേഹം പറഞ്ഞു.
ക്ലായയിലെ തെരുവുകളിൽ രോഗികളെ സന്ദർശിക്കുന്നതും, ജനനങ്ങളിലും ശവസംസ്കാര ചടങ്ങുകളിലും കുടുംബങ്ങളെ അനുഗമിക്കുന്നതും തത്പരനായിരുന്നു. അവിടെയുള്ള ഓരോ കുട്ടിയേയും പേരെടുത്ത് അറിയുന്നതും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു.
ഫാദർ എൽ-റാഹി 1975-ൽ വടക്കൻ ലെബനനിലെ ദിബെ ഗ്രാമത്തിൽ ജനിച്ചു, 2000-കളുടെ തുടക്കത്തിൽ ഒരു മരോണൈറ്റ് പുരോഹിതനായി നിയമിക്കപ്പെട്ടു. ക്ലായയിലെ സെന്റ് ജോർജ്ജ് ഇടവകയിൽ അദ്ദേഹം വർഷങ്ങളോളം തന്റെ ശുശ്രൂഷ നിർവഹിച്ചു.” ഫാദർ എൽ-റാഹിയെക്കുറിച്ച് ലെയോ പാപ്പ പറഞ്ഞത് ഇപ്രകാരമാണ്.
“അറബിയിൽ അൽ-റഹി എന്നാൽ ഇടയൻ എന്നാണ് അർഥമാക്കുന്നത്. അദ്ദേഹം ഒരു യഥാർഥ ഇടയനായിരുന്നു, നല്ല ഇടയനായ യേശുവിന്റെ സ്നേഹവും ത്യാഗവും കൊണ്ട് എപ്പോഴും തന്റെ ജനത്തോടൊപ്പം ഉണ്ടായിരുന്നു,”




