
ജീവിതത്തിൽ ചില പ്രതീക്ഷകൾ അവസാനിച്ചു എന്ന് കരുതുന്ന നേരത്താകും ഏറ്റവും വലിയ സമ്മാനങ്ങൾ നമ്മെ തേടിയെത്തുന്നത്. പ്രശസ്ത ഗായിക ഗ്വെൻ സ്റ്റെഫാനിയുടെ ജീവിതത്തിലും സംഭവിച്ചത് മറ്റൊന്നല്ല. തന്റെ നാൽപ്പതുകളിൽ ഇനി ഒരു കുഞ്ഞ് എന്ന സ്വപ്നം അസാധ്യമാണെന്ന് കരുതിയിരുന്ന ഘട്ടത്തിലാണ്
‘അപ്പോളോ’ എന്ന മകൻ അവരുടെ ജീവിതത്തിലേക്ക് എത്തിയത്.
പ്രതീക്ഷ കൈവിടാത്ത പ്രാർഥന
തനിക്ക് പ്രായമായെന്നും ഇനിയൊരു കുഞ്ഞ് ഉണ്ടാവില്ലെന്നും ഗ്വെൻ കരുതി. എന്നാൽ അവരുടെ മൂത്ത മകൻ കിംഗ്സ്റ്റണിന്റെ വിശ്വാസം മറ്റൊന്നായിരുന്നു. “ദൈവമേ എന്റെ അമ്മയ്‌ക്കൊരു കുഞ്ഞിനെ നൽകണേ” എന്ന് അവൻ എന്നും രാത്രി ഉറങ്ങുന്നതിന് മുൻപ് പ്രാർത്ഥിക്കുമായിരുന്നു. നിഷ്കളങ്കമായ ആ പ്രാർഥനയുടെ ഫലമെന്നോണം തന്റെ 44 -ാം വയസ്സിൽ ഗ്വെൻ, ഗർഭം ധരിക്കുകയും അപ്പോളോയ്ക്ക് ജന്മം നൽകുകയും ചെയ്തു.
വിശ്വാസത്തിലേക്കുള്ള മടക്കം
ഈ അനുഭവം ഗ്വെന്റെ ആത്മീയ ജീവിതത്തിലും വലിയ മാറ്റങ്ങൾ വരുത്തി. “അതൊരു അദ്ഭുതമായിരുന്നു” എന്നാണ് ഗ്വെൻ ഈ സംഭവത്തെ വിശേഷിപ്പിക്കുന്നത്. കുട്ടികളുടെ നിഷ്കളങ്കമായ വിശ്വാസവും പ്രാർഥനയും എത്രത്തോളം ശക്തമാണെന്ന് ഇവരുടെ ജീവിതം നമ്മെ ഓർമ്മിപ്പിക്കുന്നു.
സീനിയ എൽസ ഇഗ്‌നേഷ്യസ്




