പ്രശസ്ത ഇറ്റാലിയൻ ഗായകൻ മകളുടെ ആദ്യകുർബാന സ്വീകരണദിവസം മകൾക്കെഴുതിയ കത്ത്

ജന്മനാ അന്ധനായ പ്രശസ്ത ഇറ്റാലിയൻ ഗായകനാണ് ആൻഡ്രിയ ബൊച്ചേല്ലി. ആരെയും ആകർഷിക്കുന്ന മാധുര്യമൂറുന്ന ശബ്‍ദം മാത്രമല്ല അദ്ദേഹത്തിനുള്ളത്. പിന്നെയോ ആഴത്തിലുള്ള ക്രിസ്തുവിശ്വാസവുമാണ്. അദ്ദേഹവും ഭാര്യ വെറോനിക്കയും അവരുടെ ഇളയ മകളുടെ ആദ്യകുർബാന സ്വീകരണത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. എന്നാൽ അതോടൊപ്പം തന്നെ, അന്നേ ദിവസം തങ്ങളുടെ മകൾ വിർജീനിയക്കായി അവർ എഴുതിയ കത്തും സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ചിരുന്നു.

ആൻഡ്രിയ ബൊച്ചേല്ലിയും ഭാര്യ വെറോനിക്കയും മകൾക്കായി എഴുതിയ കത്ത്  ചുവടെ ചേർക്കുന്നു.

“ഇതൊരു ആഘോഷം മാത്രമല്ല, ജീവിതാവസാനം വരെ സ്വയം ദൈവത്തിന് സമർപ്പിക്കാൻ നമുക്ക് ശക്തി നൽകുന്ന ഒന്നാണ്. എല്ലാ ജീവിതസാഹചര്യങ്ങളിലും നമ്മോട് ചേർന്നുനിൽക്കാൻ സ്വർഗീയപിതാവ് അവളെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.

പ്രിയപ്പെട്ട വിർജീനിയ, ഇന്ന് നീ ആദ്യമായി ദിവ്യകാരുണ്യനാഥനെ സ്വീകരിച്ച ദിവസമാണ്. നിന്റെ ജീവിതത്തിലെ ഏറ്റവും കൃപ നിറഞ്ഞ ദിവസം. ഇന്ന് നിന്റെ മുഖത്ത് ഒരു പുഞ്ചിരിയുണ്ട്. നീ സ്വീകരിച്ച ഈ കൂദാശയുടെ മഹത്വം നീ മനസിലാക്കിയിട്ടുണ്ട് എന്നതിന്റെ തെളിവാണത്.”

പ്രഥമ ദിവ്യകാരുണ്യ സ്വീകരണം എന്നു പറയുന്നത് ക്രിസ്തുവുമായുള്ള സൗഹൃദത്തിന്റെ വളർച്ചയാണെന്നാണ് ഫ്രാൻസിസ് മാർപാപ്പ പറയുന്നത്. മാത്രമല്ല, അവൻ നമുക്ക് നൽകാനാഗ്രഹിക്കുന്ന സന്തോഷം മറ്റുള്ളവരും ആസ്വദിക്കണമെന്നും നാം ഇതിലൂടെ ആഗ്രഹിക്കാൻ തുടങ്ങും” – സമൂഹമാധ്യമങ്ങളിൽ ബൊച്ചേല്ലി കുറിച്ചു.

ബൊച്ചേല്ലിയുടെ ഈ വാക്കുകൾ അവരുടെ വിശ്വാസത്തെ മാത്രമല്ല പ്രഘോഷിക്കുന്നത്. മറിച്ച്, പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിനൊരുങ്ങുന്ന കുട്ടികളുടെ മാതാപിതാക്കൾക്ക് ഒരു പ്രോത്സാഹനവുമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.