
ഇസ്രായേലിലെ ഹമാസ് ആക്രമണത്തിന്റെ ഒന്നാം വാർഷികദിനമായ ഒക്ടോബർ ഏഴിന്, ജീവൻ നഷ്ടപ്പെട്ടവരുടെ സ്മരണയ്ക്കായി പ്രത്യേക പ്രാർഥനനടക്കും. ‘വിലാപമതിലിൽ’, പ്രാർഥനയും ഇരകൾക്ക് ആദരാഞ്ജലിയർപ്പിച്ച് എഴുതിയ തോറ ചുരുളിന്റെ സമർപ്പണവും ഉണ്ടായിരിക്കും. ഈ ചടങ്ങുകൾ തത്സമയം സംപ്രേക്ഷണം ചെയ്യും.
കൂട്ടക്കൊലയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ചാണ് ഈ ഒത്തുചേരൽ നടത്തപ്പെടുന്നത്. മോചിപ്പിക്കപ്പെട്ട ബന്ദികൾ, IDF സൈനികർ, സുരക്ഷാസേനകൾ, ദുഃഖിതരായ കുടുംബങ്ങൾ, കുടിയൊഴിപ്പിക്കപ്പെട്ടവർ എന്നിവരുൾപ്പെടെ ആയിരക്കണക്കിനാളുകളെ ഈ പ്രത്യേക പ്രാർഥനയിൽ ഒരുമിച്ചുകൂട്ടുന്നു. മെനോമാദിൻ ഫൗണ്ടേഷന്റെ സ്ഥാപകനും പ്രസിഡന്റുമായ ഹൈം തായിബ് ആരംഭിച്ച തോറ ചുരുൾ, മരിച്ചവരെ അനുസ്മരിക്കാനായി, അവരുടെ വിവരങ്ങൾ കഴിഞ്ഞ ഒരു വർഷത്തിലുടനീളം വിവരങ്ങൾ ചേർത്തിരുന്നു. തെക്കൻ ഇസ്രായേലിലെ ആക്രമണസ്ഥലങ്ങളിലേക്കും ഓഷ്‌വിറ്റ്‌സ് ഉൾപ്പെടെയുള്ള മറ്റ് ശ്രദ്ധേയമായ സ്ഥലങ്ങളിലേക്കും ഇത് സഞ്ചരിച്ചു.കൂടാതെ, ഇരകളെ ഓർക്കുന്നതിനും ആദരിക്കുന്നതിനുമുള്ള പ്രതിബദ്ധതയുടെ ഓർമ്മപ്പെടുത്തലായും ഇത് മാറി.
ജറുസലേമിലെ പുരാതന ദൈവാലയത്തിന്റെ പടിഞ്ഞാറെ മതിൽക്കെട്ടിന്റെ ഭാഗമായ ‘വിലാപമതിൽ ‘പടിഞ്ഞാറൻ മതിൽ’ എന്നും അറിയപ്പെടുന്നുണ്ട്. റോമൻ ആക്രമണകാരികൾ ഈ മതിൽ തകർത്തിരുന്നു. യഹൂദ മതാനുയായികളുടെ പുണ്യതീർഥാടനസ്ഥാനമായ മതിലിനു മുന്നിൽ പ്രാർഥിക്കാനും യാതനകളെച്ചൊല്ലി കരയാനും അവർ ഒത്തു കൂടുന്നു. പ്രധാനപ്പെട്ട ദിനങ്ങളിലും നോമ്പിന്റെ അവസരങ്ങളിലുമാണ് യഹൂദന്മാർ ഈ മതിലിന്റെ സമീപത്ത് പ്രാർഥനയ്ക്കായി ഒത്തുകൂടുന്നത്.