ഇടവകക്കൊരു ജപമാല: ജപമാലയൊരുക്കി യുവജനങ്ങൾ

മാണ്ഡ്യ രൂപത, സെന്റ് മേരീസ് കൊത്തനൂർ ഇടവക ചാവറ യൂത്തിലെ യുവജനങ്ങളാണ് ജപമാല മാസത്തോടനുബന്ധിച്ച് ജപമാല നിർമ്മിച്ചിരിക്കുന്നത്. ചാവറ യൂത്തിലെ യുവജനങ്ങൾ ഈ ഒക്ടോബർ മാസം ജപമാല ചൊല്ലി പ്രാർത്ഥിക്കുന്നതിനോടൊപ്പം ‘ഇടവകക്കൊരു ജപമാല’ എന്ന ലക്ഷ്യത്തോടെയാണ് സമ്പൂർണ്ണ ജപമാല തീർത്തിരിക്കുന്നത്.

ജപമാല ചൊല്ലി, ജപമാല കോർത്ത യുവജനങ്ങൾ ഇടവക വികാരി റവ. ഫാ. ഇമ്മാനുവേൽ പൂവതിനാലിന്റെയും സഹവികാരി റവ. ഫാ. ദീപു പാറയിലിന്റെയും നേതൃത്വത്തിൽ ന്യൂസ് പേപ്പർ പൾപ്പ് ഉപയോഗിച്ച് തികച്ചും നാച്ചുറൽ രീതിയിലാണ് ഈ ലക്ഷ്യം പൂർത്തിയാക്കിയത്. യുവജനങ്ങളുടെ കഴിഞ്ഞ രണ്ടാഴ്ചത്തെ ശ്രമഫലമായാണ് സമ്പൂർണ്ണ ജപമാല പൂർത്തിയാക്കിയത്. പ്രാർത്ഥനാനിർഭരമായ മാനസോടെ ജപമാല ചൊല്ലിയാണ് ഓരോ ദിവസത്തെയും പണികൾ മുന്നോട്ടു കൊണ്ടുപോയത്. കൂടുതൽ മരിയഭക്തിയിൽ വളരാനും പരിശുദ്ധ അമ്മയുടെ സ്നേഹത്തണലിൽ കൂടുതൽ യുവജനങ്ങളെ അടുപ്പിക്കാനും സഭക്കെതിരെ ഉണ്ടാകുന്ന വെല്ലുവിളികളെ ജപമാല എന്ന ആയുധമേന്തി പോരാടാനും യുവജനങ്ങളെ ഇത് പ്രാപ്തരാക്കുന്നു.

2023- ൽ ലിസ്ബണിൽ നടക്കുന്ന യുവജന ദിനത്തിന്റെ ആദർശവാക്യമായി ഫ്രാൻസിസ് മാർപാപ്പ നൽകിരിക്കുന്നത്, എലിസബത്തിനെ സന്ദർശിക്കാനുള്ള പരിശുദ്ധ അമ്മയുടെ തിടുക്കത്തിലുള്ള യാത്രയാണ്. ചുറുചുറുക്കുള്ള ഈ യുഗത്തിലെ യുവജനങ്ങൾ പരിശുദ്ധ അമ്മ തിടുക്കത്തിൽ എലിസബത്തിനെ സന്ദർശിച്ചതുപോലെ ചുറുചുറുക്കോടെ മറ്റുള്ളവരിലേക്ക് അടുക്കാൻ പരിശുദ്ധ അമ്മയെ മാതൃകയാക്കുക എന്ന മാർപാപ്പയുടെ ആഹ്വനം ചാവറ യൂത്തിന്റെ ജപമാല നിർമ്മാണത്തിന് പ്രചോദനമായി. സിറോമലബാർ യൂത്ത് മൂവമെന്റ് മാണ്ഡ്യ രൂപതയുടെ കീഴിലാണ് ചാവറ യൂത്ത് പ്രവർത്തിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.