താൻ പഠിച്ച കത്തോലിക്കാ ഹൈസ്‌കൂളിന് വൻ തുക സംഭാവന നൽകി ബാസ്‌ക്കറ്റ് ബോൾ താരം

ടമ്പ കാത്തലിക് ഹൈസ്‌കൂളിന് പുതിയൊരു ജിമ്നേഷ്യം ലഭിക്കുകയാണ്. സ്കൂളിലെ പൂർവ്വവിദ്യാർഥിയും ഇപ്പോൾ ന്യൂയോർക്ക് നിക്‌സ് കളിക്കാരനുമായ കെവിൻ നോക്‌സ് II ആണ് തന്റെ സ്കൂളിനായി ജിമ്നേഷ്യം സ്പോൺസർ ചെയ്തിരിക്കുന്നത്.

സ്കൂളിലെ ഈ പുതിയ സൗകര്യത്തിന് ‘കെവിൻ നോക്സ് II ഫീൽഡ് ഹൗസ്’ എന്നാണ് പേരിടുന്നത്. കൂടാതെ അത്യാധുനിക ഫിറ്റ്നസ് സെന്റർ, ഹാൾ ഓഫ് ഫെയിം പവലിയൻ, ചാമ്പ്യൻസ് ഹാൾ, കോച്ചിംഗ് സ്യൂട്ടുകൾ, വീഡിയോ സ്കോർബോർഡ് എന്നിവയുൾപ്പെടെ എല്ലാ അവശ്യവസ്തുക്കളോടും കൂടിയ ജിമ്നേഷ്യം ആണിത്.

“വിശ്വാസവും മികവും പ്രകടിപ്പിക്കുന്ന ഒരു പൂർവ്വ വിദ്യാർത്ഥിയുടെ മികച്ച ഉദാഹരണമാണ് 22 -കാരനായ കെവിൻ. കോർട്ടിനകത്തും പുറത്തും ഒരു ചാമ്പ്യനാണ് കെവിൻ. ഈ സമ്മാനത്തിന് ഞങ്ങൾ നന്ദിയുള്ളവരാണ്” – ടാമ്പ കാത്തലിക് ഹൈസ്‌കൂൾ പ്രിൻസിപ്പൽ റോബർട്ട് ലീസ് പറഞ്ഞു.

സ്‌കൂളിലെ തന്റെ സംഭാവനക്കു പിന്നിലെ പ്രചോദനം ഹൈസ്‌കൂൾ പരിശീലകനായ ഡോൺ സിഗ്‌വയിൽ നിന്നു പഠിച്ച പാഠങ്ങളും മാതാപിതാക്കൾ പകർന്നു നൽകിയ മൂല്യങ്ങളുമാണെന്നാണ് കെവിൻ പറയുന്നത്. ഇന്ന് ഒരു നല്ല വ്യക്തിയും കളിക്കാരനുമായി മാറാൻ കെവിനെ സഹായിച്ചത് ടമ്പ കാത്തലിക് ഹൈസ്കൂളാണ്. അതുകൊണ്ടാണ് ആ സ്കൂളിനോടും അവിടുത്തെ അധ്യാപകരോടും കെവിന് ഇത്രയും സ്നേഹവും കടപ്പാടുമുള്ളത്.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.