‘കാത്തലിക് ഡോക്ടർ ഓഫ് ദ ഇയർ’ അവാർഡിന് അർഹനായി കത്തോലിക്കാ ഡോക്ടർ

2020 -ൽ ന്യൂയോർക്ക് സിറ്റിയിൽ കോവിഡ് പകർച്ചവ്യാധി രൂക്ഷമായപ്പോൾ നിസ്വാർഥമായ ശുശ്രൂഷകൾ നിർവ്വഹിച്ച കത്തോലിക്കാ ഡോക്ടർക്ക് ‘കാത്തലിക് ഡോക്ടർ ഓഫ് ദ ഇയർ അവാർഡ്’. ന്യൂറോളജിസ്റ്റ് ആയ മേജർ ഡാനിയൽ ഇ. ഒ’കോണൽ ആണ് ഈ പുരസ്‌കാരത്തിന് അർഹനായത്. ഒക്‌ടോബർ 26-ന് ലോസ് ആഞ്ചലസ് അതിരൂപത ആരോഗ്യപ്രവർത്തകർക്കായുള്ള വിശുദ്ധ കുർബാനയ്‌ക്കിടെ അദ്ദേഹത്തിന് പുരസ്ക്കാരം സമ്മാനിച്ചു.

“ന്യൂയോർക്കിൽ കോവിഡ് മഹാമാരി വ്യാപിച്ച അവസരത്തിൽ ഡോക്ടർ ഡാൻ നിസ്വാർത്ഥമായി സേവനം ചെയ്തു. അദ്ദേഹത്തിന്റെ സേവനം ശരിക്കും വേറിട്ടതായിരുന്നു. നിർണായകവും വെല്ലുവിളി നിറഞ്ഞതുമായ സമയങ്ങളിൽ ക്രൈസ്തവ മൂല്യങ്ങളെ പ്രവർത്തനങ്ങളിലൂടെ വെളിപ്പെടുത്തുന്നത് വലിയ സാക്ഷ്യമാണ്.” അവാർഡ് നൽകുന്ന മിഷൻ ഡോക്‌ടേഴ്‌സ് അസോസിയേഷന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ എലീസ് ഫ്രെഡറിക് പറഞ്ഞു.

ഒ’കോണൽ കത്തോലിക്കാ വിശ്വാസത്തിൽ വളർന്ന ഒരു വ്യക്തിയാണ്. അതിനാലാണ് തന്റെ മെഡിക്കൽ രംഗത്തും അദ്ദേഹം കത്തോലിക്കാ മൂല്യങ്ങൾ കൈവിടാതെ പകർത്തിയത്. ചിക്കാഗോയിലെ ലയോള യൂണിവേഴ്സിറ്റിയിൽ ആണ് മെഡിക്കൽ വിദ്യാഭ്യാസം നടത്തിയത്. കത്തോലിക്കാ ആത്മീയതയിൽ അടിത്തറയിട്ട ഒരു വിദ്യാഭ്യാസമാണ് തനിക്ക് അവിടെ നിന്നും ലഭിച്ചതെന്ന് ഡോക്ടർ വെളിപ്പെടുത്തുന്നു.

ഇന്ന്, ഒ’കോണൽ പ്രാക്ടീസ് ചെയ്യുന്ന ഒരു ന്യൂറോളജിസ്റ്റാണ്. ന്യൂറോ-ഓങ്കോളജിയിലും പെയിൻ മാനേജ്മെന്റിലും സ്പെഷ്യലൈസേഷനുണ്ട്. യുഎസ് എയർഫോഴ്‌സ് റിസർവിൽ മെഡിക്കൽ ഓഫീസർ കൂടിയാണ് അദ്ദേഹം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.