സിനിമകളുടെ മറവിൽ നടക്കുന്ന ഗൂഢാലോചന പുറത്തു കൊണ്ടുവരണം: കത്തോലിക്കാ കോൺഗ്രസ്

സിനിമകളുടെ മറവിൽ നടക്കുന്ന വിശ്വാസവിരുദ്ധ പ്രചരണങ്ങളുടെയും വിശ്വാസത്തെ അവഹേളിക്കാനുള്ള പ്രവർത്തനങ്ങളുടെയും പിന്നിലുള്ള ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതി. ഇത്തരം സിനിമകൾക്കും മാധ്യമങ്ങൾ ഉപയോഗിച്ചുള്ള പ്രചാരണങ്ങൾക്കും പിന്നിലുള്ള സാമ്പത്തിക സ്രോതസ് കേന്ദ്രസർക്കാർ തയ്യാറാകണം.

ചില തത്പര കക്ഷികൾ ക്രിസ്ത്യൻ സമുദായത്തെ മോശമായി ചിത്രീകരിക്കാനും അപകീർത്തിപ്പെടുത്താനും ബോധപൂർവ്വം നടത്തുന്ന ശ്രമങ്ങൾ അപലപനീയമാണ്. ക്രൈസ്തവ വിശ്വാസത്തിന്റെ മൂലക്കല്ലായ ഈശോയുടെ തിരുനാമം വെച്ച് നാദിർഷ സംവിധാനം ചെയ്യുന്ന സിനിമ വിശ്വാസികളുടെ വികാരത്തെ വൃണപ്പെടുത്തുന്നതാണ്. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ നിയന്ത്രിക്കാനുള്ള നിയമം കൊണ്ടുവരുന്നതിനോടൊപ്പം ഇത്തരം സിനിമകൾ നിരോധിക്കണമെന്നും കത്തോലിക്കാ കോൺഗ്രസ് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.